For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ണി മുകുന്ദന്‍ നിവിന്‍ പോളിയുടെ പാത പിന്തുടരുന്നു?

  By Aswini
  |

  ഇപ്പോള്‍ എല്ലാം നിവിന്‍ പോളി സ്‌റ്റൈല്‍ ആണല്ലോ. ഉണ്ണി മുകുന്ദനും നിവിനിനെ പോലെ ഒരു മാസ് അവതാരത്തിന് തയ്യാറെടുക്കുകയാണെന്നാണ് സിനിമാ പ്രേമികളുടെ പുതിയ കണ്ടെത്തല്‍. കെഎല്‍10 പത്ത് എന്ന ചിത്രത്തിലെ ഉണ്ണിയുടെ വരവ് ഏറെ കുറേ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി നല്ല സാമ്യമുണ്ടത്രെ.

  നവാഗതനായ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും നല്‍കുന്ന സൂചനയും അതാണ്. ഉണ്ണി നിവിന്‍ പോളിയെ പിന്തുടരുകയാണോ എന്നൊരു സന്ദേഹം ഇവ നല്‍കുന്നു.

  nivin-unni

  പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്ക് ഒരു മാസ് ലുക്കായിരുന്നു. അതിന് സമാനമാണ് ഉണ്ണിയ്ക്കും കെഎല്‍10 പത്തില്‍ എന്നാണ് ചിലരുടെ കണ്ടെത്തല്‍. പൗരുഷപ്രദര്‍ശകം കാണിക്കുന്ന ചില എലമെന്റുകള്‍ ചിത്രത്തില്‍ ഉണ്ണിയിലുമുണ്ടാകും

  എല്‍ജെ ഫിലിംസ് വിതരണം ചെയ്യുന്ന കെഎല്‍10 പത്ത് ഈ മാസം 18ന് തിയേറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന് ഏറെ പ്രതീക്ഷ നല്‍കുന്ന കഥാപാത്രവും കഥയുമാണ് ചിത്രം. മലബാറിന്റെ ദൃശ്യഭംഗിയില്‍ ഒരുങ്ങുന്ന ചിത്രം തീര്‍ച്ചയായും കേരളക്കരയുടെ പെരുന്നാള്‍ ആഘോഷത്തിന് മാറ്റുകൂട്ടും

  English summary
  Unni Mukundan will soon be seen in a mass avatar. His role in Muhsin Parari upcoming release 'KL 10 Pathu', will see him as a macho hero. Interestingly, comparisons with Nivin Pauly are doing the rounds. As with most Nivin Pauly movies, along with the macho elements, the shy side will also be explored.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X