»   » ഉണ്ണി മുകുന്ദന്റെ ഓസ്‌ട്രേലിയന്‍ ഗേള്‍ ഫ്രണ്ടിനെ കണ്ടോ.. ദാ കാണൂ..

ഉണ്ണി മുകുന്ദന്റെ ഓസ്‌ട്രേലിയന്‍ ഗേള്‍ ഫ്രണ്ടിനെ കണ്ടോ.. ദാ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ പല മുന്‍നിര നായികമാര്‍ക്കൊപ്പം ചേര്‍ന്നും ഇതിനോടകം ഉണ്ണി മുകുന്ദന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നു. രമ്യാ നമ്പീശന്‍, നിത്യ മേനോന്‍ ഒടുവില്‍ സനുഷയുടെ പേരും കേട്ടു. സനുഷയുമായി വിവാഹം ഉറപ്പിച്ചു എന്ന നിലയില്‍ വരെ എത്തിയിരുന്നു കാര്യങ്ങള്‍.

എന്നാല്‍ ഗോസിപ്പുകളെല്ലാം കാറ്റില്‍ പറത്തി ഉണ്ണി തന്റെ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോയി. ഇപ്പോഴിതാ തന്റെ ഓസ്‌ട്രേലിയന്‍ ഗേള്‍ ഫ്രണ്ടിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദന്‍.

unni-mukundan

എന്റെ ഓസ്‌ട്രേലിയന്‍ ഗേള്‍ ഫ്രണ്ട് എന്ന ക്യാപ്ഷനോടെ ഉണ്ണിയുടെ ഫേസ്ബുക്കില്‍ ഒരു വീഡിയോ കണ്ടപ്പോള്‍ ശരിക്കും സ്ത്രീ ആരാധകര്‍ ഞെട്ടി. വീഡിയോ മുഴുവന്‍ കണ്ടു തീര്‍ന്നപ്പോഴാണ് സമാധാനമായത്.

ഓസ്‌ട്രേലിയയിലെ ഒരിനം തത്തയുമായുള്ള വീഡിയോ ആണ് ഉണ്ണി ഫേസ്ബുക്കിലിട്ടിരിയ്ക്കുന്നത്. ആ പറവയുമായി ഉണ്ണി സംസാരിക്കുന്നതും ഉമ്മ വയ്ക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. കാണൂ...

English summary
It was a shock for all the female fans of Unni Mukundan when the actor posted a video with a caption, 'my Australian girlfriend', on his social networking page. It was only after playing it, they felt a relief as they found that it contains a cute video of the actor with a white Australian cockatoo.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam