»   » ഉണ്ണി മുകുന്ദനും സനുഷയും വിവാഹതിരാകുന്നു

ഉണ്ണി മുകുന്ദനും സനുഷയും വിവാഹതിരാകുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദനും സനുഷയും വിവാഹിതരാകുന്നുവെന്ന് പുതിയ വാര്‍ത്തകള്‍. വാട്‌സപ്, ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദനും സനുഷയും വിവാഹിരാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടയും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇതേ കുറിച്ച് ഉണ്ണി മുകുന്ദനോ സനുഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ കാവ്യാ മാധവനും ദിലീപും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി എന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഉണ്ണി മുകുന്ദന്‍ സനുഷയുടെ വിവാഹ വാര്‍ത്തകളും പ്രചരിക്കുന്നത്.

unni-sanusha

നവാഗതനായ സാജന്‍ ചെയ്യുന്ന ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത് സനുഷയാണ്. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന ഒരു കഥാപാത്രയാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സുധീര്‍ കരമന, അജു വര്‍ഗ്ഗീസ് എന്നിവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു വ്യാജ ജ്യോതിഷിയുടെ വേഷമാണ് ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്.

English summary
Unni Mukundan Sanusha relationship in Social Media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam