വാളയാര്‍ പരമശിവമായി ദിലീപ് വീണ്ടുമെത്തുന്നു! ഇത്തവണ കാവ്യ മാധവന്‍ ഒപ്പമുണ്ടാവുമോ?

By Nimisha

Recommended Video

വാളയാര്‍ പരമശിവമായി ദിലീപ് വീണ്ടുമെത്തുന്നു!

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് ദിലീപ്. വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സിനിമാജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് താരം മുന്നേറുന്നത്. നീണ്ട നാളത്തെ പ്രതിസസന്ധികള്‍ക്ക് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തിയ രാമലീല വന്‍വിജയമായിരുന്നു നേടിയത്. ഇതിന് പിന്നാലെയായെത്തിയ കമ്മാരസംഭവത്തിനും മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ക്കതളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പല സിനിമകളും. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളജനത ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി ദിലീപും എത്തിയിരുന്നു. അവശ്യ വസ്തുക്കളുമായി താരം നേരിട്ട് ക്യാംപിലേക്കെത്തിയിരുന്നു. മരുന്നുകളുമായും താരമെത്തിയിരുന്നു. അതിനിടയിലാണ് സിനിമാലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന റിപ്പോര്‍ട്ട് എത്തിയത്. ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു. സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 നേരത്തെ പ്രഖ്യാപിച്ചിരുന്നു

നേരത്തെ പ്രഖ്യാപിച്ചിരുന്നു

കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ റണ്‍വേയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി ദിലീപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു താരം ഇതേക്കുറിച്ച് സൂചിപ്പിച്ചത്. വെല്‍ക്കം റ്റി സെന്‍ട്രല്‍ ജെയില്‍ എന്ന സിനിമയ്ക്ക് മുന്‍പ് തുടങ്ങുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അന്ന് വന്നത്. എന്നാല്‍ പിന്നീട് സിനിമയെക്കുറിച്ച് അധികം കേട്ടിരുന്നില്ല. വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

 കാവ്യ മാധവന്‍ ഉണ്ടാവുമോ?

കാവ്യ മാധവന്‍ ഉണ്ടാവുമോ?

ഉദയ് കൃഷ്ണ, സിബി കെ തോമസ് ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഇന്ദ്രജിത്ത്, മുരളി, റിയാസ് ഖാന്‍, കാവ്യ മാധവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. പോലീസ് വേഷത്തില്‍ ഇന്ദ്രജിത്ത് തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഇത്. ദിലീപിനോടൊപ്പം നായികയായി കാവ്യ മാധവനും കൂടിയെത്തിയപ്പോള്‍ സിനിമയ്ക്ക് അത് മുതല്‍ക്കൂട്ടായി മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ കാവ്യ മാധവനും ഉണ്ടാവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

തിരിച്ചുവരവിന് വഴിയൊരുങ്ങുമോ?

തിരിച്ചുവരവിന് വഴിയൊരുങ്ങുമോ?

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്ന കാവ്യ മാധവന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. വിവാഹ ശേഷം അഭിനയം അവസാനിപ്പിക്കുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു താരവും പിന്തുടര്‍ന്നത്. മികച്ച കഥാപാത്രം ലഭിച്ചാല്‍ തിരികെ വരുമെന്ന് പലരും പറയാറുണ്ട്. ചിലരൊക്കെ തിരിച്ചുവരാറുമുണ്ട്. സിനിമയുമായെത്തിയില്ലെങ്കിലും സ്റ്റേജ് ഷോയുമായി കാവ്യ മാധവന്‍ എത്തിയിരുന്നു. ദിലീപും സംഘവും അമേരിക്കയില്‍ നടത്തിയ പരിപാടിയില്‍ താരത്തിന്റെ നൃത്തവുമുണ്ടായിരുന്നു.

ഡിങ്കന്റെ  തിരക്കില്‍

ഡിങ്കന്റെ തിരക്കില്‍

പ്രൊഫസര്‍ ഡിങ്കന്റെ തിരക്കിലാണ് ദിലീപ്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം വാളയാര്‍ പരമശിവത്തിലേക്ക് കടക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. റണ്‍വേയൊരുക്കിയ ജോഷി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രീഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ദിലീപിന്റെ ഭാഗ്യ നായികമാരിലൊരാളായ നമിത പ്രമോദാണ് ഈ ചിത്രത്തിലെ നായിക. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

വാളയാര്‍ പരമശിവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഈ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിലെ താരനിര്‍ണ്ണയത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ്‌റിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

മമ്മൂട്ടി നിരസിച്ചു

മമ്മൂട്ടി നിരസിച്ചു

മമ്മൂട്ടിയായിരുന്നു വാളയാര്‍ പരമശിവമായി എത്തേണ്ടിയിരുന്നത്. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം അഡ്വാന്‍സ് വാങ്ങിയിരുന്നു. തിരക്കഥ വായിച്ച് അഭിനയിക്കാമെന്നും സമ്മതിച്ചിരുന്നുവത്രേ. ഗോപുര ഡിസ്ട്രിബൂഷനായിരുന്നു വിതരണക്കാര്‍. കാറ്റത്തെ പെണ്‍പൂവ് എന്ന സിനിമയായിരുന്നു അപ്പോള്‍ ഇറങ്ങിയത്. ഈ സിനിമ പരാജയപ്പെട്ടതോടെയാണ് അദ്ദേഹം അഡ്വാന്‍സ് തുക തിരികെ നല്‍കി സിനിമയില്‍ നിന്നും പിന്‍മാറിയത്. ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ നായകനാക്കി ചിത്രമൊരുക്കിയത്. അതാവട്ടെ സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X