»   » ചൈതുവിന്റെ മടിയില്‍ കയറി ഇരുന്ന് നെറ്റിയില്‍ ചുംബിച്ച് സമാന്തയുടെ സെല്‍ഫി, എത്രമനോഹരം.. കാണൂ

ചൈതുവിന്റെ മടിയില്‍ കയറി ഇരുന്ന് നെറ്റിയില്‍ ചുംബിച്ച് സമാന്തയുടെ സെല്‍ഫി, എത്രമനോഹരം.. കാണൂ

By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതുജോഡികളാണ് ഇപ്പോള്‍ നാഗ ചൈതന്യയും സമാന്തയും. സിനിമയില്‍ ഇരുവരുടെയും ജോഡി പൊരുത്തം പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചതാണ്. ജീവിതത്തിലും അങ്ങനെയൊക്കെ തന്നെയാവട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

ആര്‍ഭാടമായി നടന്ന ചടങ്ങില്‍ സമാന്തയുടെ വിരലില്‍ നാഗ ചൈതന്യ മോതിരമണിഞ്ഞു; ഫോട്ടോകള്‍ കാണൂ...

അത് അങ്ങനെ തന്നെയാകും എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് സമാന്ത തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയേറെ മനോഹരമായ ഒരു റൊമാന്റിക് ചിത്രം അടുത്തെങ്ങും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് സംശയം.. കാണൂ..

ഇതാണ് ചിത്രം

നാഗ ചൈതന്യയുടെ മടിയില്‍ കയറിയിരുന്ന് നെറ്റിയില്‍ ചുംബിയ്ക്കുന്നതാണ് ഫോട്ടോയില്‍. ചിത്രത്തില്‍ സമാന്തയുടെ മുഖം കാണുന്നില്ല. എന്റെ ജീവിതത്തിന്റെ പ്രണയം എന്ന ഹാഷ്ടാഗോടുകൂടെയാണ് സമാന്ത ഈ ചിത്രം പോസ്റ്റിയിരിയ്ക്കുന്നത്.

വൈറലാകുന്നു

മനോഹരം, അതി മനോഹരം, പ്രണയാദ്രം അങ്ങനെ ആയിരത്തിനടുത്ത് കമന്റുകള്‍ വന്ന ചിത്രത്തിന് ഒന്നരലക്ഷത്തിലധികം ലൈക്കുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ കിട്ടിയിരിയ്ക്കുന്നത്. ട്വിറ്ററും ഫേസ്ബുക്കും ഈ ചിത്രം ഏറ്റെടുത്ത് ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഫോട്ടോ വൈറലാകുകയാണ്.

പ്രണയദിനാഘോഷം

വാലന്റൈന്‍സ് ഡേ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ഫോട്ടോയാണിത്. പ്രണയം ഇങ്ങനെയായിരിക്കണം എന്നും ജീവിതകാലം മുഴുവന്‍ രണ്ട് പേരും ഇതുപോലെ പ്രണയിച്ച് മുന്നോട്ട് പോകട്ടെ എന്നു ആരാധര്‍ ആശംസിയ്ക്കുന്നു.

പ്രണയവും വിവാഹവും

യെമയാ സേസുവേ, ഓട്ടോ നടഗര്‍ സൂര്യ, മനം തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ചൈതുവിനും സമാന്തയ്ക്കും ഇടയില്‍ പ്രണയം മൊട്ടിട്ടത്. പ്രണയത്തിന് വീട്ടുകാര്‍ പച്ചക്കൊടി കാണിച്ചതോടെ ജനുവരി 29 ന് വിവാഹ നിശ്ചയം കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നാണ് വിവരം.

English summary
One of the Tollywood’s most loved and cute couple Samantha Ruth Prabhu and Naga Chaitanya who has finally engaged recently, celebrated valentine day
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam