വലിയ പെരുന്നാളുമായി അന്‍വര്‍ റഷീദ് വീണ്ടും! നായകന്മാരായി സൗബിനും ജോജുവും ഷെയിനും

By Midhun Raj

Recommended Video

വലിയ പെരുന്നാളുമായി അന്‍വര്‍ റഷീദ് | filmibeat Malayalam

ഉസ്താദ് ഹോട്ടലിനു ശേഷമുളള അന്‍വര്‍ റഷീദിന്റെ ട്രാന്‍സിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അന്‍വര്‍ റഷീദിന്റെ ഒരു ഫീച്ചര്‍ ഫിലിം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

സംവിധാനത്തിനു പുറമെ നിര്‍മ്മാതാവായും മലയാളത്തില്‍ തിളങ്ങിയിട്ടുളള ആളാണ് അന്‍വര്‍ റഷീദ്. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന പുതിയ മലയാള ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. വലിയ പെരുന്നാള്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

anwar rasheed movie

നവാഗതനായ ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ മലയാളത്തില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന നായകനടന്മാരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ഷെയിന്‍ നിഗം തുടങ്ങിയവരെല്ലാം സിനിമയില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് അറിയുന്നത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനിരിക്കുന്ന ചിത്രം ഈദ് റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും അറിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X