മകനെ എന്നിൽ നിന്നും പിടിച്ച് വാങ്ങി, പക്ഷെ വളർത്തിയില്ല; അച്ഛനെതിരെ വനിത വിജയകുമാർ

നടി വനിത വിജയകുമാറും കുടുംബവും തമ്മിലുള്ള പ്രശ്നം സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. പ്രശസ്ത നട‌ൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളാണ് വനിത. ആദ്യ ഭർത്താവ് നടൻ ആകാശുമായുള്ള വിവാഹ ബന്ധം തകർന്ന ശേഷമാണ് വനിതയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. വനിതയുടെ മാതാപിതാക്കൾ ആകാശിനൊപ്പമാണ് നിന്നത്. മകൻ ശ്രീഹരിയെ ആകാശിന് വിട്ട് നൽകണമെന്ന് ഇവർ വാദിച്ചു. ഇതിന്റെ പേരിൽ വഴക്ക് വനിതയും മാതാപിതാക്കളും തമ്മിൽ നടന്നു.

ശ്രീഹരി അച്ഛനൊപ്പം പോകണമെന്ന് വ്യക്തമാക്കിയതോടെ മകനെ വനിതയ്ക്ക് വിട്ട് നൽകേണ്ടി വന്നു. അതേസമയം മകൾ ജോവിക വനിതയ്ക്കൊപ്പമാണുള്ളത്. മകന്റെ പേരിൽ മാതാപിതാക്കളുമായുണ്ടായ വഴക്കിനെക്കുറിച്ച് സംസാരിക്കുകയാണ് വനിതയിപ്പോൾ. ​ഗലാട്ട തമിഴിലാണ് ന‌ടി ഓർമകൾ പങ്കുവെച്ചത്.

Vanitha Vijayakumar

രജിനി (രജിനികാന്ത്) അങ്കിളുടെ അടുത്ത് എന്റെ വീട്ടുകാർ പോയിരുന്നു. വനിതയോട് പറയാൻ ആവശ്യപ്പെട്ടു. കുഞ്ഞിനെ വിട്ട് തരണമെന്ന് വനിതയോട് പറയണമെന്നാണോ, എനിക്ക് മനസിലാകുന്നില്ല, നിങ്ങൾ സ്വന്തം മകളെ നോക്കൂ, അത് നിങ്ങളുടെ കടമയാണ്, അവളുടെ ജീവിതത്തെ ശല്യപ്പെടുത്തരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ ഇടപെടാൻ തനിക്ക് താൽപര്യമില്ലെന്ന് രജിനി അങ്കിൾ വ്യക്തമായി അവരോട് പറഞ്ഞു. എന്റെ അമ്മയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്.

എന്തിനാണ് എന്റെ അച്ഛൻ മകന്റെ കാര്യത്തിൽ ഇങ്ങനെ ഇടപെട്ടതെന്ന് അറിയില്ല. അവസാനം ഒന്നുമുണ്ടായില്ല. എന്റെ മകൻ അദ്ദേഹത്തോടൊപ്പമല്ല വളർന്നത്. അദ്ദേഹം നോക്കിയിട്ടുമില്ല. ഇപ്പോൾ ഓഡിയോ ഫങ്ഷന് പോയി നിൽക്കുന്നു എന്നല്ലാതെ അപ്പൂപ്പൻ കൊച്ചുമകനെ ഒപ്പം വളർത്തിയിട്ടൊന്നമില്ല. എനിക്ക് പേഴ്സണലായി ഇക്കാര്യം അറിയാം. അവർ പുറമേക്ക് അങ്ങനെ കാണിക്കുന്നതാണ്.

Vanitha Vijayakumar

മകന് വേണ്ടി അച്ഛനുമായി പരസ്യമായി വഴക്കിടേണ്ടി വന്നത് എന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചു. ഞാൻ സന്തോഷകരമായ വിവാഹ ജീവിതത്തിലായിരുന്നു. ആ വിവാഹം തകരാൻ ഈ അനാവശ്യ കാര്യങ്ങൾ നടന്നത് കൊണ്ടാണ്. നീ കാരണമാണ് എന്റെ കുഞ്ഞ് എന്നിൽ നിന്ന് പോയതെന്ന ചിന്ത എനിക്ക് വന്നു. അതാണ് വേർപിരിയലിന് വഴിവെച്ചതെന്ന് വനിത വിജയകുമാർ പറയുന്നു.

ആ വിഷയം മോശമാക്കിയത് ശ്രീഹരിയുടെ അച്ഛൻ ആകാശ് ആണ്. കാരണം ഞാൻ ഹാപ്പിയായിരുന്നത് ഇഷ്ടപ്പെട്ടില്ല. പക്ഷെ എന്റെ അച്ഛൻ എന്തിനാണിങ്ങനെ ചെയ്തതെന്ന് ഇപ്പോഴും എനിക്കറിയില്ലെന്നും വനിത വിജയകുമാർ പറഞ്ഞു. ആകാശുമായി പിരിഞ്ഞ ശേഷം ആനന്ദ് രാജ് എന്ന ബിസിനസുകാരനെ വനിത വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ ജോനിത എന്ന മകളും ജനിച്ചു. അന്ന് ശ്രീഹരി വനിതയ്ക്കൊപ്പമുണ്ട്. എന്നാൽ പിന്നീട് അച്ഛനൊപ്പം പോകണമെന്ന് ശ്രീഹരി പറഞ്ഞു. കുടുംബവുമായുള്ള പ്രശ്നങ്ങൾക്കിടെ വനിതയും ആനന്ദ് രാജും പിരിഞ്ഞു.

പിന്നീട് മക്കൾ വളർന്ന ശേഷം പീറ്റർ പോൾ എന്നയാളെ വനിത വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പ്രശ്നത്തിൽ കലാശിച്ചു. വിവാഹത്തിന് പിന്നാലെ പീറ്റർ പോളിന്റെ ആദ്യ ഭാര്യ രം​ഗത്ത് വന്നു. പീറ്റർ പോളും താനും നിയമപരമായി വിവാഹ ബന്ധം പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും തന്റെ ഭർത്താവാണെന്നും ഇവർ പറഞ്ഞു. കുറച്ച് മാസങ്ങൾക്കുള്ളിൽ വനിത ഈ ബന്ധം പിരിഞ്ഞു. മദ്യപാനം വിവാഹ ജീവിതത്തിൽ പ്രശ്നമായെന്നാണ് വനിത പറഞ്ഞത്. 2023 ൽ പീറ്റർ പോൾ മരിച്ചു. അഭിമുഖത്തിൽ പീറ്ററിനെക്കുറിച്ചും വനിത സംസാരിക്കുന്നുണ്ട്. പീറ്റർ പോൾ നല്ല വ്യക്തിയായിരുന്നെന്നും എന്നാൽ മദ്യപാനം പ്രശ്നമായെന്നും വനിത വ്യക്തമാക്കി.

More from Filmibeat

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X