»   » വരലക്ഷ്മിയ്ക്കും വേണം മമ്മൂക്കയ്‌ക്കൊപ്പം ഒരു സെല്‍ഫി, മൊബൈലുമായി ക്യൂവില്‍ വരലക്ഷ്മിയും

വരലക്ഷ്മിയ്ക്കും വേണം മമ്മൂക്കയ്‌ക്കൊപ്പം ഒരു സെല്‍ഫി, മൊബൈലുമായി ക്യൂവില്‍ വരലക്ഷ്മിയും

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെയും വരലക്ഷ്മി ശരത്ത് കുമാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രം നാളെ (ജൂലൈ ഏഴിന്) തിയേറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയുടെ വ്യത്യസ്തമായ പൊലീസ് വേഷമാണ് ചിത്രത്തില്‍. തെന്നിന്ത്യന്‍ താരം വരലക്ഷ്മിയെ നായികയായി ചിത്രത്തില്‍ കൊണ്ടുവരാനും കാരണമുണ്ട്.

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി


നായകന്റെ വില്ലനെ പോലും എതിരിടുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് നായികയായ കമല. മലയാളത്തിന് പരിചിതമല്ലാത്ത ഒരു നടിയെ തന്നെ വേണമായിരുന്നു. ആ അന്വേഷണമാണ് വരലക്ഷ്മിയില്‍ ചെന്ന് എത്തിയതെന്ന് നിഥിന്‍ പറയുന്നു. കഥാപാത്രത്തിന് തലയെടുപ്പുണ്ടെങ്കിലും വരലക്ഷ്മിയ്ക്ക് അതൊട്ടുമില്ലെന്നാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ലഭിച്ച വിവരം.


 mammootty-kasaba

ബംഗാരിപ്പേട്ടയില്‍ ആരംഭിച്ച കസബയുടെ ഷൂട്ടിങ് പഴനിയിലാണ് സമാപിച്ചത്. പഴനിയിലെ ഷൂട്ടിംഗ് തീരുന്ന ദിവസം യൂണിറ്റിലുള്ള മുഴുവന്‍ പേര്‍ക്കും മമ്മൂട്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കണം. സംഭവം മമ്മൂട്ടിയോട് പറയുകയും പോലീസ് യൂണിഫോമിലായിരുന്ന അദ്ദേഹം കസബയില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തരുടെയും കൂടെ ഫോട്ടോയ്ക്ക് നില്‍ക്കുകയും ചെയ്തു.


അന്ന് അമ്മയുടെ നായകന്‍, ഇന്ന് മകളുടെ നായകന്‍; അന്നും ഇന്നും മമ്മൂട്ടി ചുള്ളന്‍!!


എല്ലാവരും മമ്മൂട്ടിയുടെ കൂടെനിന്ന് ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ ഒരു കുട്ടികയെ പോലെ മൊബൈല്‍ ഫോണുമായി വരലക്ഷ്മിയും ഓടിയെത്തി. മമ്മൂട്ടിയുടെ കൂടെ ഒരു സെല്‍ഫി വരലക്ഷ്മിയ്ക്കും വേണം എന്ന് !!

English summary
Varalakshmi want a selfie with Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam