»   » എല്ലാം തുറന്നു കാണിച്ച് വൈറ്റ് സാരിയില്‍ ഹോട്ട് ലുക്കില്‍ വരലക്ഷ്മി, വൈറലാകുന്ന ചിത്രങ്ങള്‍ കാണാം!!

എല്ലാം തുറന്നു കാണിച്ച് വൈറ്റ് സാരിയില്‍ ഹോട്ട് ലുക്കില്‍ വരലക്ഷ്മി, വൈറലാകുന്ന ചിത്രങ്ങള്‍ കാണാം!!

Posted By: Nihara
Subscribe to Filmibeat Malayalam

കസബ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയതാണ് വരലക്ഷ്മി. നടന്‍ ശരത് കുമാറിന്റെ മകളായ താരം മമ്മൂട്ടിക്കൊപ്പമാണ് കന്നി ചിത്രത്തില്‍ വേഷമിട്ടത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനം കവര്‍ന്ന നായികയുടെ രണ്ടാമത്തെ ചിത്രത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നിഥിന്‍ രണ്‍ജി പണിക്കറുടെ കസബയ്ക്ക് ശേഷം ജയറാം ചിത്രമായ ആകാശമിട്ടായിയില്‍ നായികയായി വരലക്ഷ്മി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഷൂട്ടിങ്ങിനു മുന്‍പ് താരം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളിലൂടെ മറ്റൊരു ചിത്രവും താരത്തിന്റേതായി പ്രചരിച്ചിരുന്നു. താരത്തെ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ പ്രചരിച്ച ഫോട്ടോ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളതായിരുന്നുവെന്ന് പിന്നീടാണ് പുറത്തു വിട്ടത്.

വരലക്ഷ്മിയുടെ പുതിയ ഫോട്ടോയും വൈറലാവുന്നു

ഐഐഐഎഫ്എ ഉത്സവരാവില്‍ പങ്കെടുക്കാനെത്തിയ വരലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. വൈറ്റ് സാരിയില്‍ സ്‌റ്റെലിഷായി ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

ബോള്‍ഡാണ്, തന്‍റേടിയാണ്

തനിക്കു നേരെ നടന്ന അതിക്രമത്തെക്കുറിച്ച് തുറന്നു പറയാനും പ്രതികരിക്കാനും ആര്‍ജ്ജവം കാണിച്ച താരമാണ് വരലക്ഷ്മി ശരത് കുമാര്‍. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.

തട്ടിക്കൊണ്ടു പോയെന്ന രീതിയില്‍ പ്രചരിച്ച ചിത്രവും വൈറലായിരുന്നു

രണ്ടു കൈയ്യും കട്ടിലിനോടു ചേര്‍ത്തു കെട്ടി വായില്‍ തുണിയും തിരുകയുള്ള വരലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നടിയുടെ ചിത്രം കണ്ട് സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.#varalakshmigotkidnaapped എന്ന ഹാഷ് ടാഗോട് കൂടിയാണ് ചിത്രം പ്രചരിച്ചത്.

തെറ്റിദ്ധരിപ്പിച്ചതില്‍ ഖേദപ്രകടനം നടത്തി

തട്ടിക്കൊണ്ടുപോയ നിലയില്‍ പ്രചരിക്കുന്ന തന്റെ ചിത്രത്തിനുള്ള വിശദീകരണവുമായി വരലക്ഷ്മി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു സിനിമയുടെ ഭാഗമാണെന്നും ആരാധകരെ തെറ്റിദ്ധരിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം അറിയിച്ചതോടെയാണ് ആരാധകര്‍ അടങ്ങിയത്.

സമുദ്രക്കനി ജയറാം ചിത്രമായ ആകാശമിഠായി ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം

മമ്മൂട്ടി നായകനായ കസബയിലൂടെയാണ് വരലക്ഷ്മി മലയാള സിനിമയില്‍ അരങ്ങേറിയത്. ജയറാം സമുദ്രക്കനി ചിത്രമായ ആകാശമിഠായിയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം വളരെ സന്തോഷത്തോടെയാണ് താരം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് താരം ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.

നായികയ്ക്ക് വേണ്ട ലുക്കില്ലായിരുന്നു, മാറ്റിയതിനെക്കുറിച്ച് നിര്‍മ്മാതാവ്

അല്‍പ്പം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിലെ കഥാപാത്രമാവാന്‍ ആവശ്യം. ‘കസബ'യില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല ഇപ്പോള്‍. അതിനാല്‍ വരലക്ഷ്മിയുടെ സ്ഥാനത്ത് ഇനിയയെ നിശ്ചയിച്ചതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

English summary
varalaxmi sarathkumar's latest photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam