»   » സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ കരച്ചില്‍ നിര്‍ത്തിയില്ല, കാരണം ഇതാണ്, ട്വിസ്റ്റ് !!

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ കരച്ചില്‍ നിര്‍ത്തിയില്ല, കാരണം ഇതാണ്, ട്വിസ്റ്റ് !!

Posted By: Nihara
Subscribe to Filmibeat Malayalam

ക്യാമറയ്ക്ക് മുന്നില്‍ താരങ്ങള്‍ കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വരാന്‍ സമയമെടുക്കാറുണ്ട്. എത്ര തീവതയേറിയ രംഗമാണെങ്കില്‍പ്പോലും സംവിധായകന്‍ കട്ട് പറഞ്ഞാല്‍ താരങ്ങള്‍ അഭിനയം നിര്‍ത്തി നോര്‍മ്മലാകും. ഷോട്ട് കഴിഞ്ഞതിനു ശേഷവും അത്തരത്തില്‍ തങ്ങളെ വിട്ടുപോകാത്ത കഥാപാത്രങ്ങളെക്കുറിച്ച് പലപ്പോഴും അഭിനേതാക്കള്‍ വാചാലരാവാറുണ്ട്.

സംവിധായകരെ വിസ്മയിപ്പിച്ച അഭിനയ പ്രതിഭകളെക്കുറിച്ചും പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ കരച്ചില്‍ നിര്‍ത്താത്ത സംഭവം വീഡിയോ സഹിതം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ലൊക്കേഷനിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

സിനിമയ്ക്കുള്ളിലെ സിനിമ

കോളേജ് പ്രൊഫസറായ മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഒരു പെണ്‍കുട്ടിയുടെ ശവശരീരവും മടിയില്‍ വെച്ച് കരയുന്ന സീനായിരുന്നു ചിത്രീകരിച്ചത്. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ കരച്ചില്‍ നിര്‍ത്തിയിരുന്നില്ല.

സിനിമയ്ക്കുള്ളിലെ ഷൂട്ടിങ്ങ്

ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുളയും സംഘവും സിനിമ എടുക്കുന്നുണ്ട്. അത്തരത്തിലുള്ള രംഗങ്ങളുടെ ചിത്രീകരണമായിരുന്നു യഥാര്‍ത്ഥത്തില്‍ നടത്തിയതെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്.

ഷൂട്ടിങ്ങിനിടയിലെ വീഡിയോ പ്രചരിപ്പിക്കരുത്

ഷൂട്ടിങ്ങ് കാണുന്നതിനിടയില്‍ വീഡിയോ എടുക്കുന്നതും സമൂഹ മാധ്യമങ്ങള്‍ വഴി അവ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് ഫാന്‍സ് പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ദി കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുള്ളത്.

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും നിര്‍ത്തിയില്ല

ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും കൈയ്യിലെടുത്ത മോഹന്‍ലാല്‍ നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ശവശരീരം തന്റെ മടിയില്‍ വെച്ച് ഉച്ചത്തില്‍ കരയുകയാണ് മോഹന്‍ലാല്‍. ഇതിനിടയില്‍ സംവിധായകന്‍ കട്ട് പറഞ്ഞതൊന്നും താരം കേട്ടില്ല.

കൈയ്യടിച്ച് അഭിനന്ദിച്ചു

സെറ്റിലുണ്ടായിരുന്നവരെല്ലാം മോഹന്‍ലാലിന്റെ അഭിനയം കണ്ട് താരത്തെ അഭിനന്ദിച്ച് കൈയ്യടിച്ചിരുന്നു. എന്നാല്‍ ആ സീന്‍ കഴിഞ്ഞിട്ടും സങ്കടം സഹിക്ക വയ്യാതെ കരച്ചില്‍ തുരുകയായിരുന്നു താരം. പിന്നീട് സഹപ്രവര്‍ത്തകര്‍ ഓടിച്ചെന്നാണ് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചത്.

പ്രതീക്ഷയോടെ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നു

19 വര്‍ഷമായി ലാല്‍ജോസ് സിനിമയിലെത്തിയിട്ട്. അന്നു മുതല്‍ താരമായി സിനിമയിലുണ്ട് മോഹന്‍ലാല്‍. വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന മോഹന്‍ലാലുമൊത്ത് ലാല്‍ ജോസ് ചിത്രം ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍പ്രേക്ഷകര്‍ ആകംക്ഷയിലായിരുന്നു.

മോഹന്‍ലാലിന്‍റെ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വെളിപാടിന്റെ പുസ്തകമെന്നാണ് ചി ത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

English summary
Velipadinte Pusthakam location video getting viral in social media here is an intersting update about this.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X