twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

    By Karthi
    |

    താര രാജാക്കന്മാരുടെ ചിത്രങ്ങളടക്കം നാല് ചിത്രങ്ങളായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം നിവിന്‍ പോളി, പൃഥ്വിരാജ് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി. റിലീസിന് മുമ്പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകം.

    തുടക്കം കസറി... ബോക്‌സ് ഓഫീസില്‍ ലാല്‍ മാന്ത്രികത വീണ്ടും!!! വീണ്ടും റെക്കോര്‍ഡ്?തുടക്കം കസറി... ബോക്‌സ് ഓഫീസില്‍ ലാല്‍ മാന്ത്രികത വീണ്ടും!!! വീണ്ടും റെക്കോര്‍ഡ്?

    പിടിച്ച് നില്‍ക്കാന്‍ ഇനി ആഞ്ഞ് 'തള്ളണം'! 'പുള്ളിക്കാരന്' ബോക്‌സ് ഓഫീസില്‍ കാലിടറിയോ? ദയനീയം...പിടിച്ച് നില്‍ക്കാന്‍ ഇനി ആഞ്ഞ് 'തള്ളണം'! 'പുള്ളിക്കാരന്' ബോക്‌സ് ഓഫീസില്‍ കാലിടറിയോ? ദയനീയം...

    മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളയ ലാല്‍ ജോസ് ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നു എന്നതായിരുന്നു വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യത്തെ പ്രത്യേകത. ഇത് ചിത്രത്തിന് നല്‍കിയ ഹൈപ്പും ചെറുതായിരുന്നില്ല.

    തുടക്കം കസറി

    തുടക്കം കസറി

    ഓണത്തിന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച മറ്റ് മൂന്ന് ചിത്രങ്ങളും വെള്ളിയാഴ്ച തിയറ്ററില്‍ എത്തിയപ്പോള്‍ ഒരു ദിവസം മുന്നേ പ്രദര്‍ശനത്തിനെത്തിയ വെളിപാടിന്റെ പുസ്തകത്തിന് ഇത് മുതലാക്കാന്‍ സാധിച്ചു. ആദ്യ ദിനം 902 പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രം 3.77 കോടി കേരളത്തില്‍ നിന്ന് മാത്രം നേടി.

    അഭിപ്രായം മോശം

    അഭിപ്രായം മോശം

    എന്നാല്‍ ആദ്യ ദിനത്തിന് ശേഷം ചിത്രത്തിന്റേതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകളെല്ലാം ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ കാത്തില്ല എന്നതായിരുന്നു. സംവിധായകനായ ലാല്‍ ജോസിനും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിനും എതിരെ നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ടു.

    ശ്രദ്ധേയമായ കമന്റ്

    ശ്രദ്ധേയമായ കമന്റ്

    ചിത്രത്തിന്റെ കഥയെ മാത്രമല്ല ചിത്രത്തിന്റെ ക്യാമറ വര്‍ക്കിനെ വിമര്‍ശിച്ചും കമന്റുകളുണ്ടായിരുന്നു. വെളിപാടിന്റെ പുസ്തകത്തിന്റെ ടൈസ് ഓഫ് ഇന്ത്യ ഷെയര്‍ ചെയ്ത ലാല്‍ ജോസ് പോസ്റ്റിന് താഴെ ഒരു പ്രേക്ഷകന്‍ എഴുതിയ കമന്റ് ശ്രദ്ധേയമാകുകയാണ്.

    മോശം ഛായാഗ്രഹണം

    മോശം ഛായാഗ്രഹണം

    ഒരു മോഹന്‍ലാല്‍ ആരാധകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രേക്ഷകനാണ് ചിത്രത്തിന്റെ ക്യാമറ വര്‍ക്കിനേക്കുറിച്ച് വ്യക്തമാക്കിയത്. കുറഞ്ഞത് പത്ത് വര്‍ഷം മുമ്പാണ് ഇതുപോലെ ഒരു പഴഞ്ചന്‍ ക്യാമറ വര്‍ക്ക കണ്ടത്. നിറവുമില്ല ക്ലാരിറ്റിയും ഇല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

    ലെന്‍സ് ഒന്ന് തുടച്ചിരുന്നെങ്കില്‍

    ലെന്‍സ് ഒന്ന് തുടച്ചിരുന്നെങ്കില്‍

    തനിക്ക് സാങ്കേതിക വിദ്യയേക്കുറിച്ച് ഒന്നും അറിയില്ല. എങ്കിലും ഒരു സംശയം. ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഒരു തുണി വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് ക്യാമറയുടെ ലെന്‍സ് ഒന്ന് തുടക്കാത്തിന്റെ കുഴപ്പമാണോ എന്നാണ് ആ പ്രേക്ഷകന്‍ ചോദിക്കുന്നത്. സമാന അഭിപ്രായവുമായി ആ കമന്റിനെ പിന്താങ്ങിയവരും കുറവല്ല.

    ലാല്‍ ജോസിന് തിരിച്ചടി

    ലാല്‍ ജോസിന് തിരിച്ചടി

    തന്റെ കരിയറില്‍ ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുമ്പോള്‍ ഒരു ഹിറ്റില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ എല്ലാ കോണില്‍ നിന്നും ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് ഏറ്റവും ബാധിക്കുന്നത് ലാല്‍ ജോസ് എന്ന സംവിധായകനെയാണ്.

    ബെന്നി പി നായരമ്പലം

    ബെന്നി പി നായരമ്പലം

    മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ വേഷമായിരുന്നു മോഹന്‍ലാലിന്.

    നായികയായി അന്ന രാജന്‍

    നായികയായി അന്ന രാജന്‍

    അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിലേക്ക് എത്തിയ അന്ന രാജനാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. ചിത്രത്തില്‍ പ്രക്ഷകര്‍ ഏക കണ്ഠമായി അംഗീകരിച്ച പ്രകടനം സലിം കുമാറിന്റേതായിരുന്നു. തിയറ്ററിനെ ചിരിയില്‍ ഇളക്കി മറിക്കാന്‍ സലിം കുമാറിനായി.

    English summary
    Velipadinte Pusthakam audience asking one important question to Lal Jose
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X