നടൻ വിക്കി കൗശാലിന്റെ മനം കവർന്ന് ദുൽഖറിന്റെ നായിക!! ഇരുവരും പ്രണയത്തിൽ? ചിത്രം പുറത്ത്

ഉറി എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് വിക്കി കൗശൽ. ബോളിവുഡിലെ പോലെ സൗത്ത് ഇന്ത്യയിലും വിക്കിയ്ക്ക് ആരാധകരുണ്ട്. ഉറിയെ പോലെ റാസിയ്ക്കും മറ്റും ചിത്രങ്ങൾക്കും തെന്നിന്ത്യയിലും കാഴ്ചക്കാരുണ്ടായിരുന്നു. ഇപ്പോഴിത ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ചർച്ച വിഷയം വിക്കി കൗശലിന്റെ പ്രണയത്തെ കുറിച്ചാണ്. സ്ത്രീ ആരാധകർക്ക് ക്ഷാമമില്ലാത്ത വിക്കിയ്ക്ക് ഗോസിപ്പ് കോളത്തിലെ പങ്കാളിയെ കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ.

Vicky Kaushal

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ മാളവിക മോഹനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കണ്ണൂർ സ്വദേശിയായ മാളവിക വളർന്നതും പഠിച്ചതും മുംബൈയിലാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ മാളവികയുടെ വസതിയിൽ വിക്കിയും സഹോദരൻ സണ്ണി കൗശലും എത്തിയിരുന്നു. മാളവികയുടെ അമ്മയ്ക്കും സഹോദരനും ഒപ്പം ആഹാരം കഴിക്കുന്നതിന്റേയും മറ്റും ചിത്രങ്ങൾ പുറത്തു വന്നിരുന്നു. വിക്കിയുടെ സഹോദരനും മാളവികയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ബോളിവുഡിൽ വളരെ തിരക്കേറിയ താരമാണ് വിക്കി. താരത്തിന്റെ ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഇത്രയും തിരക്കിനിടയിലും മാളവികയുടെ വീട്ടിലെത്തിയത് പ്രേക്ഷകരുടെ സംശയം ശക്തമാക്കുന്നുണ്ട്.

പട്ടം പോലെ എന്ന മലയാളം ദുൽഖർ ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. റിയ എന്ന കഥാപാത്രത്തിന് മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് നിർണ്ണായകം, ദ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. മലയാളത്തിൽ കൂടാതെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും മാളവിക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. രജനി ചിത്രമായ പേട്ടയാണ് മാളവികയുടെ തമിഴ് ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X