»   » സ്റ്റുപ്പിഡ് ഫെലോസ്; ആരാധകരെ ചീത്ത പറഞ്ഞ തെലുങ്ക് സൂപ്പര്‍സ്റ്റാറിന്റെ വീഡിയോ വൈറലാകുന്നു

സ്റ്റുപ്പിഡ് ഫെലോസ്; ആരാധകരെ ചീത്ത പറഞ്ഞ തെലുങ്ക് സൂപ്പര്‍സ്റ്റാറിന്റെ വീഡിയോ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

ആരാധന ആകാം. പക്ഷെ അമിതമായാല്‍ അമൃതു പോലെയാവും. ആരാധകരുടെ അമിത സ്‌നേഹം കൊണ്ട് വലഞ്ഞ സെലിബ്രിറ്റികള്‍ ഒത്തിരിയുണ്ട്. സഹിക്കാന്‍ കഴിയാതെ പ്രതികരിച്ചാല്‍ താരങ്ങള്‍ വാര്‍ത്തയില്‍ നിറയും

അങ്ങനെ ഒടുവില്‍ ആരാധകരെ തെറിവിളിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്ക്കുന്നത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ്. ആരാധകരെ നടന്‍ ചീത്തവിളിയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുകയാണ്.

chiranjeevi

മകന്‍ രാം ചരണ്‍ തേജ നായകനാകുന്ന 'ബ്രൂസ് ലി ദ ഫൈറ്ററി'ന്റെ ഓഡിയോ ലോഞ്ചിനെത്തിയതായിരുന്നു ചിരഞ്ജീവി. അതിനിടയില്‍ താരത്തെ ഒന്ന് കാണാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും ശ്രമിച്ച ആരാധകരെ വിരട്ടി ഓടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്

മുഴുവന്‍ സമയവും നിങ്ങള്‍ക്ക് ഇത് മാത്രമാണ് പണി. നിങ്ങളോടൊക്കെ എത്ര പറയണം. എന്നൊക്കെ പറഞ്ഞ് അവസാനം സ്റ്റുപ്പിഡ് ഫെലോസ് എന്ന് പറഞ്ഞ് നടന്‍ കാറില്‍ കയറിപ്പോയി. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ആ വീഡിയോ കാണൂ...

English summary
A video which shows Chiranjeevi scolding one of his fans at the music launch of son Ram Charan Teja's upcoming film has found its way online and has taken fans of the Telgu superstar by surprise.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam