»   » എന്റമ്മോ, ഇങ്ങനെ തള്ളാമോ??? നാസയ്ക്ക് വേണ്ടി മമ്മുട്ടിയുടെ സോഫ്റ്റ് വെയര്‍!!! വീഡിയോ വൈറല്‍!!!

എന്റമ്മോ, ഇങ്ങനെ തള്ളാമോ??? നാസയ്ക്ക് വേണ്ടി മമ്മുട്ടിയുടെ സോഫ്റ്റ് വെയര്‍!!! വീഡിയോ വൈറല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

വിവര സാങ്കേതിക വിദ്യയിലും അവയേക്കുറിച്ചുള്ള അറിവിലും ലോകം ഇന്ന്  ഏറെ മുന്നിലാണ്. ചലച്ചിത്ര ലോകവും അത്തരം അറിവുകള്‍ തങ്ങളുടെ സിനിമകളില്‍ പരീക്ഷിക്കുന്നണ്ട്. നിലവിലുള്ളവയുടെ സാദ്ധ്യത മാത്രമല്ല സിനിമയ്ക്കായി പുതിയ സാങ്കേതിക വിദ്യകള്‍ തേടുന്നവരും ഉണ്ട്. 

ഹോളിവുഡ് സിനിമകള്‍ ഇങ്ങനെ കാലത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും ഏറെ മുകളില്‍ സഞ്ചരിക്കുന്നവയാണ്. കുറ്റാന്വേഷണ സിനിമകളില്‍ കേസ് തെളിയിക്കുന്നതിന് വേണ്ടി കണ്ടെത്തുന്ന പുതിയ കണ്ട് പിടുത്തങ്ങളും ഉണ്ട്. മലയാള സിനിമയിലും അത്തരം കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുണ്ടായ ഒരു കണ്ടുപിടുത്തത്തിന്റെ വീഡിയോ ഇന്ന് ഫേസ്ബുക്കില്‍ വൈറലാണ്. 

കംമ്പ്യൂട്ടര്‍ അത്ര പ്രചാരമില്ലാത്ത കാലത്ത് ഇമേജ് എന്‍ഹാന്‍സിംഗ് സോഫ്റ്റ്‌വെയറിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് മമ്മുട്ടിയുടെ നായക കഥാപാത്രം ഒരു കേസ് തെളിയിക്കുന്നത്. തെളിച്ചം കുറവുള്ള ചിത്രങ്ങള്‍ കൂടുതല്‍ തെളിച്ചമുള്ളതാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണിത്.

മമ്മുട്ടി കണ്ടുപിടിക്കുന്നതാണ് ആ സോഫ്റ്റ് വെയര്‍. അതുപയോഗിച്ചാണ് അദ്ദേഹം കേസ് തെളിയിക്കുന്നത്. താന്‍ ഈ സോഫ്റ്റ് വെയര്‍ നാസയ്ക്ക് വേണ്ടി കണ്ടിപിടിച്ചതാണെന്നാണ് മമ്മുട്ടിയുടെ കഥാപാത്രം സതീഷ് മേനോന്‍ പറയുന്നത്. ഈ രംഗമാണ് ഇപ്പോ സോഷ്യല്‍ മീഡിയിലൂടെ പ്രചരിക്കുന്നത്.

1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്ദ്രപ്രസ്ഥം. മമ്മുട്ടിക്കൊപ്പം സിമ്രാനും വിക്രമും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു. പ്രകാശ് രാജും ദേവനുമായിരുന്നു പ്രധാന വില്ലന്മാര്‍. ഹരിദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് റോബിന്‍ തിരുമലയായിരുന്നു.

നാസയ്ക്ക് വേണ്ടി മമ്മുട്ടി കഥാപാത്രം സൃഷ്ടിച്ച സോഫ്റ്റ് വെയര്‍ ആണെന്നാണ് പറയുന്നത്. എന്നാല്‍ അത്രക്കൊന്നും വേണ്ടായിരുന്നു. മിനിമം ഒരു ഐഎസ്ആര്‍ഒ മതിയായിരുന്നെന്നാണ് വീഡിയോ കണ്ട പ്രേക്ഷകര്‍ പറയുന്നു.

ഇതൊന്നും വലിയ കാര്യമല്ല ഇതിലും വലുത് സംഭവിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു. വിജയകാന്തിന്റെ ഒരു തമിഴ് ചിത്രത്തില്‍ മൈക്രോ സോഫ്റ്റ് പെയിന്റ് ഉപയോഗിച്ച് പാകിസ്താന്‍ വിട്ട മിസൈല്‍ വരെ തകര്‍ത്തിട്ടുണ്ടെന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്. ഇതിനിടെ മമ്മുട്ടിയുടെ കഥാപാത്രത്തെ അനുകൂലിച്ചുള്ള കമന്റുകളും ഉണ്ട്.

ഫേസ്ബുക്കിലെ ബെസ്റ്റ് ഓഫ് ദി ഡേ എന്ന ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മുട്ടിയുടെ നാസ പരാമര്‍ശത്തെ കളിയാക്കുന്നതാണ് വീഡിയോ. ദിവസങ്ങള്‍ക്കുള്ളില്‍ ആറ് ലക്ഷത്തോളം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കാണാം.

English summary
A video clip from Indraprastham movie about image enhancing software become viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam