വിദ്യ ഗര്‍ഭിണിയായോ? വയറ് താങ്ങി നില്‍ക്കുന്ന നടിയുടെ ചിത്രം കണ്ടതോടെ ഗര്‍ഭകാലം ഉറപ്പിച്ച് സോഷ്യല്‍ മീഡിയ

സിനിമയിലും ടെലിവിഷനിലുമൊക്കെ ഒരുപോലെ അഭിനയിച്ചിട്ടുള്ള നടിയാണ് വിദ്യ വിനു. നടി എന്നതിലുപരി നടന്‍ വിനു മോഹന്റെ ഭാര്യ കൂടിയാണ് വിദ്യ. ഇരുവരും ഒരുമിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് പതിവാണ്. അതേ സമയം വിദ്യയെ ചുറ്റിപ്പറ്റി ചില വാര്‍ത്തകള്‍ പ്രചരിക്കുകയാണിപ്പോള്‍.

വിവാഹം കഴിഞ്ഞത് മുതല്‍ പല താരങ്ങളോടും കുട്ടികള്‍ ആയില്ലേ എന്ന ചോദ്യവുമായി ആരാധകര്‍ എത്താറുണ്ട്. അതുപോലെ വിനു മോഹനോടും വിദ്യയോടുമൊക്കെ ചോദ്യങ്ങള്‍ നിരവധിയാണ്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്യ പങ്കുവെച്ച ചിത്രം പുതിയ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Vinu-mohan

ശരീരത്തോട് ഒട്ടി നില്‍ക്കുന്നത് പോലൊരു വസ്ത്രം ധരിച്ച് നില്‍ക്കുന്നൊരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിദ്യ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നടി വയറ് താങ്ങി പിടിച്ചു നില്‍ക്കുന്നത് പോലെ തോന്നും. ഇതോടെ വിദ്യ ഗര്‍ഭിണിയാണോ എന്ന ചോദ്യമാണ് ഫോട്ടോ കാണുന്നവര്‍ക്ക് തോന്നുക. കണ്ടാല്‍ ബേബി ബംപ് പോലെ തോന്നുന്നതിനാല്‍ നടിയുടെ ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി ചിലരെത്തി.

ഫോട്ടോയ്ക്ക് പ്രത്യേകിച്ച് ഒരു ക്യാപ്ഷനും വിദ്യ കൊടുക്കത്തത് കൊണ്ട് എല്ലാവരും കണ്‍ഫ്യൂഷനായിരിക്കുകയാണ്. ശരിക്കും വിദ്യ ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ലാത്തതിനാല്‍ പലരും അങ്ങനെ കരുതിയിരിക്കുകയാണ്. ആശംസകള്‍ അറിയിച്ച ചിലരോട് അതെന്തിനാണെന്നുള്ള ചോദ്യങ്ങളും വരുന്നുണ്ട്.

2005 ലാണ് വിദ്യ അഭിനയലോകത്തേക്ക് എത്തുന്നത്. സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ നടി 2013 ലാണ് വിനു മോഹനും വിദ്യയും വിവാഹിതരാവുന്നത്. 'ഈ തിരക്കിനിടയില്‍' എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് വിനു മോഹനും വിദ്യ മോഹനും പരിചയപ്പെട്ടതും അടുപ്പത്തിലാവുന്നതും. ശേഷം വീട്ടുകാരുടെ കൂടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

വിവാഹത്തിന് ശേഷവും വിദ്യ തമിഴിലും മലയാളത്തിലുമൊക്കെ സീരിയലുകളില്‍ സജീവമാണ്. എന്നാല്‍ ദാമ്പത്യം തുടങ്ങി പതിനൊന്ന് വര്‍ഷവും കഴിഞ്ഞെങ്കിലും കുട്ടികള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ നടിയെ പലപ്പോഴും ഗര്‍ഭിണിയാക്കാനും സോഷ്യല്‍ മീഡിയ ശ്രമിച്ചിരുന്നു.

ഇപ്പോള്‍ ഫോട്ടോ വൈറലായതിന് പിന്നാലെ വിനുവിന്റെയും വിദ്യയുടെയും പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായോ, വിദ്യ ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള സംശയങ്ങളാണ് ഉയര്‍ന്ന് വരുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ വിദ്യ പങ്കുവെച്ച ചിത്രങ്ങൡലൊന്നും വയര്‍ കാണാത്തതാണ് ആരാധകരെയും കുഴപ്പിക്കുന്നത്.

വിനുവിനൊപ്പവും അല്ലാതെയുമായി വിദ്യ പങ്കുവെച്ച ചിത്രങ്ങളിലെല്ലാം സാധാരണയുള്ളത് പോലെയാണ്. രണ്ട് ദിവസം മുന്‍പ് നടി പോസ്റ്റ് ചെയ്തതില്‍ പോലും വയര്‍ കാണാനില്ല. അതിനര്‍ഥം ഇത് വെറും ഫോട്ടോ മാത്രമായിരിക്കും എന്നാണ്. വൈകാതെ ഇതിലൊരു വിശദീകരണവുമായി താരങ്ങള്‍ വരുമെന്ന് കരുതി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: vinu mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X