അതോടെ വിഘ്നേശിന് ഭയം തോന്നി; വിവാഹം പെട്ടെന്ന് നടത്തണമെന്നായി; താരവിവാഹത്തെക്കുറിച്ച് അന്തനൻ

തെന്നിന്ത്യൻ സിനിമയിലെ താര റാണിയാണ് ഇന്ന് നയൻതാര. ലേഡി സൂപ്പർസ്റ്റാറെന്ന് ആരാധകർ വാഴ്ത്തുന്ന നയൻസ് 38ാം വയസ്സിലും മുൻനിര നായിക നടിയായി തുടരുന്നു. നയൻതാരയുടെ കരിയർ ​ഗ്രാഫും ജീവിതത്തിലെ ഉയർച്ച താഴ്ചകളും ആരാധകർ കണ്ടറിഞ്ഞതാണ്. 2003 ൽ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വരുമ്പോൾ നയൻതാര ഇന്നത്തെ താരമാവുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പോലും പ്രതീക്ഷിച്ചിരുന്നില്ല. മലയാള സിനിമാ രം​ഗത്ത് നടിക്ക് വലിയ അവസരങ്ങൾ ലഭിച്ചതുമില്ല.

എന്നാൽ തമിഴകത്തേക്ക് കടന്നതോടെ നയൻതാരയുടെ കരിയർ മാറി മറിഞ്ഞു. രജിനികാന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം തുടക്ക കാലത്ത് തന്നെ അഭിനയിക്കാൻ നടിക്ക് സാധിച്ചു. അതീവ ​ഗ്ലാമറസായി അഭിനയിക്കാൻ മടിക്കാതിരുന്ന നയൻതാരയെ തേടി കൈ നിറയെ അവസരങ്ങളെത്തി. കരിയറിൽ പിന്നീട് താഴ്ച സംഭവിച്ച നയൻസ് 2013 ന് ശേഷമാണ് വീണ്ടും ശക്തമായ സാന്നിധ്യമായി മാറുന്നത്. വർഷങ്ങൾ നീണ്ട കരിയറിൽ തെന്നിന്ത്യയിൽ തിളങ്ങിയെങ്കിലും ബോളിവുഡിലേക്ക് നടി ഇതുവരെ കടന്ന് ചെന്നിരുന്നില്ല.

പുറത്തിറങ്ങാനിരിക്കുന്ന ജവാൻ എന്ന ചിത്രത്തിലൂടെ ഈ പരാതിയും തീർക്കാൻ പോകുകയാണ് നയൻതാര. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലിയാണ്. ബോളിവുഡിലേക്ക് നയൻതാര വരുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. നയൻസിന്റെ ബോളിവുഡ് എൻട്രിക്കിടെ നടിയെക്കുറിച്ച് തമിഴകത്തെ നിർമാതാവ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബോളിവുഡ് പ്രവേശനത്തിന് മുമ്പ് നയൻതാരയും വിഘ്നേശും വിവാഹിതരായതിന് കാരണമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ജവാന് ശേഷം ബോളിവുഡിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം നയൻതാരയെ നായികയാക്കാനുള്ള ചർച്ചകൾ അവിടത്തെ ഏജൻസികൾ നടത്തിയിട്ടുണ്ട്. ഈ ഭയം കൊണ്ടാണ് വിഘ്നേശ് ശിവൻ നയൻ‌താരയെ വേ​ഗം വിവാഹം ചെയ്തത്.

Nayanthara, Vignesh Shivan

കല്യാണത്തിനായി വിഘ്നേശ് തിരക്ക് കൂട്ടി. ഒരുപക്ഷെ ഹിന്ദിയിൽ തിരക്കേറിയാൽ കല്യാണം ഇനിയും നീട്ടും. എനിക്ക് ഒരു കമ്മിറ്റ്മെന്റ തന്നിട്ട് എവിടെ വേണമെങ്കിലും പോകാമെന്ന് വിഘ്നേശ് പറഞ്ഞു. ഇക്കാരണത്താലാണ് ജവാൻ ഷൂട്ടിനിടെ നയൻതാരയുടെ വിവാഹം നടന്നതെന്നും അന്തനൻ പറയുന്നു.

സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്റെ വാക്കുകൾ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ വർഷം ജൂൺ 9 നാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളും ദമ്പതികൾക്ക് പിറന്നു.

Nayanthara, Vignesh Shivan

നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻസും വിഘ്നേശും പ്രണയത്തിലാകുന്നത്. 2015 ൽ പുറത്തിറങ്ങിയ സിനിമ മികച്ച വിജയം നേടി. നയൻതാരയുടെ കരിയറിന് വലിയ പിന്തുണ വിഘ്നേശ് നൽകുന്നു. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്നതിന് ശേഷമാണ് സിനിമാ കരിയറിനെ കുറേക്കൂടെ ​ഗൗരവത്തിലെടുത്തതെന്ന് നയൻതാര തുറന്ന് പറഞ്ഞിട്ടുണ്ട്. നയൻതാരയെക്കുറിച്ചുള്ള വിശേഷങ്ങൾ ആരാധകർ അറിയാറ് വിഘ്നേശിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്.

കണക്ട് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെയായി പരാജയങ്ങൾ നേരിടുന്ന നടിക്ക് റിലീസ് ചെയ്യാനിരിക്കുന്ന ജവാനിൽ വലിയ പ്രതീക്ഷയുണ്ട്. വിജയ് സേതുപതി, ദീപിക പദുകോൺ, പ്രിയാമണി തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X