»   » ഓണാഘോഷം വിഘ്‌നേശ് ശിവയ്‌ക്കൊപ്പം; നയന്‍താരയുടെ സെല്‍ഫി വൈറലാകുന്നു

ഓണാഘോഷം വിഘ്‌നേശ് ശിവയ്‌ക്കൊപ്പം; നയന്‍താരയുടെ സെല്‍ഫി വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയുടെ പുതിയ കാമുകന്‍ ഇപ്പോള്‍ വിഘ്‌നേശ് ശിവയാണ് എന്ന കാര്യത്തില്‍ ഇനി വലിയ സംശയമൊന്നും ആരാധകര്‍ക്കില്ല. സൈമയുടെ ചലച്ചിത്ര പുരസ്‌കാര നിശയില്‍ തന്നെ ഇക്കാര്യം വ്യക്തമായതാണ്. അതിനുള്ള കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്.

കഥ കേള്‍ക്കാന്‍ കാമുകനെയും കൂടെക്കൂട്ടുന്നു; നയന്‍താരയ്ക്ക് സംവിധായകരുടെ മുന്നറിയിപ്പ്

നയനും വിഘ്‌നേശും വിദേശ രാജ്യങ്ങളിലൊക്കെ ഒന്നിച്ച് യാത്ര ചെയ്യാന്‍ തുടങ്ങിയതൊക്കെ നേരത്തെ പാപ്പരാസികള്‍ കണ്ടെത്തിയതാണ്. ഇപ്പോള്‍ നയന്‍താരയ്‌ക്കൊപ്പമുള്ള വിഘേ്‌നേശിന്റെ ഓണം സ്‌പെഷ്യല്‍ സെല്‍ഫിയാണ് ചര്‍ച്ചാ വിഷയം. കാണാം

ഓണം സ്‌പെഷ്യല്‍ സെല്‍ഫി

വിഘ്‌നേശ് ശിവയുടെ ആദ്യത്തെ ഓണാഘോഷമാണിത്. തമിഴ് സംവിധായകനായ വിഘ്‌നേശ് ഇത്തവണ നയന്‍താരയ്‌ക്കൊപ്പമാണ് ഓണം ആഘോഷമാക്കിയത്. ഓണത്തിനെടുത്ത ഈ സെല്‍ഫി തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വിഘ്‌നേശ് ശിവ തന്നെയാണ്.

കേരളീയ സുന്ദരിയായി നയന്‍

കസവ് സാരിയൊക്കെ ഉടുത്ത് തനി കേരളീയ സുന്ദരിയായിട്ടാണ് നയന്‍താര ഇത്തവണ ഓണം ആഘോഷിച്ചത്

കേരളത്തില്‍

ഓണാഘോഷത്തിന് വേണ്ടി നയന്‍താര കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ച് വിഘ്‌നേശും ഒപ്പമുണ്ടായിരുന്നു.

ഓണച്ചിത്രം

വിക്രമിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിച്ച ഇരുമുഖന്‍ എന്ന തമിഴ് ചിത്രത്തിനൊപ്പമാണ് നയന്‍ ഈ വര്‍ഷത്തെ ഓണം ആഘോഷമാക്കിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Although Nayanthara's relationship with Tamil filmmaker Vignesh Shivan has been a subject of much speculation, the duo have maintained a stoic silence. So when Vignesh uploaded a selfie of them together (see picture) as his display picture on his personal social media handle, it went viral in no time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam