നയന്‍താരയ്ക്ക് വേണ്ടി പുതിയ റോളില്‍ വിഘ്‌നേഷ് ശിവന്‍! കാമുകിയ്ക്കായി ചെയ്യുന്നത് കാണൂ
കോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളെല്ലാം ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുളളത്.
വിഘ്‌നേഷ് ശിവന്‍ രണ്ടാമതായി സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര ആയിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്. നാനും റൗഡി താന്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റാകുകയും ചെയ്തു. തുടര്‍ന്ന് വന്ന താനാ സേര്‍ന്തകൂട്ടവും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറി.

സംവിധാനത്തിനു പുറമെ ഗാനരചയിതാവായും തമിഴകത്ത് തിളങ്ങിയിട്ടുളള ആളാണ് വിഘ്‌നേഷ് ശിവന്‍. ഇപ്പോഴിതാ കാമുകിക്ക് വേണ്ടി ആദ്യമായി നിര്‍മ്മാതാവാകാനുളള തയ്യാറെടുപ്പിലാണ് വിഘ്‌നേഷെന്നും അറിയുന്നു. നയന്‍താരയുടെതായി വരാന്‍ പോവുന്ന പുതിയ ചിത്രം വിഘ്‌നേഷ് നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മിലിന്ദ് റാവു ആണ് നയന്‍സിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് സിദ്ധാര്‍ത്ഥും ആന്‍ഡ്രിയയും മുഖ്യ വേഷത്തില്‍ എത്തിയ അവള്‍ മിലിന്ദ് സംവിധാനം ചെയ്തിരുന്നു. പുതിയ സിനിമയില്‍ നയന്‍സ് തന്നെ കേന്ദ്രകഥാപാത്രമായി എത്തുമെന്നാണ് അറിയുന്നത്. വിഘ്‌നേഷ് ശിവന്‍ തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും അറിയുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.


Click it and Unblock the Notifications