»   » വിജയ് യുടെ അറുപതാമത്തെ ചിത്രത്തിന് ക്ലാസ്‌മേറ്റ്‌സുമായി ബന്ധം??

വിജയ് യുടെ അറുപതാമത്തെ ചിത്രത്തിന് ക്ലാസ്‌മേറ്റ്‌സുമായി ബന്ധം??

Written By:
Subscribe to Filmibeat Malayalam

തെറിയെന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം വിജയ് ഇപ്പോള്‍ തന്റെ അറുപതാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നാല്‍പത് ശതമാനം ചിത്രീകരണവും പൂര്‍ത്തിയായി എന്നാണ് വിവരം.

അറുപതാം ചിത്രത്തിന്റെ ലൊക്കേഷനില്‍ വിജയ്യുടെ 42 ആം പിറന്നാള്‍; കാണൂ

ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം വിജയ് യുടെ ഈ അറുപതമാത്തെ ചിത്രത്തിന് മലയാളത്തിലെ എക്കാലത്തെയും മികച്ച കാമ്പസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സുമായി ബന്ധമുണ്ടത്രെ. കോളേജ്‌മേറ്റ്‌സിന്റെ റീ യൂണിയനുമായി ബന്ധപ്പെട്ട കഥയാണ് വിജയ് യുടെ അറുപതാമത്തെ ചിത്രമെന്ന് കേള്‍ക്കുന്നു.

classmates-vijay

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യമുണ്ടോ എന്ന് വ്യക്തമല്ല. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ജഗപതി ബാബു, ഡാനിയല്‍ ബാലാജി, ഹാരിഷ് ഉത്തമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ജൂലൈ 27 ഓടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Vijay 60 to have a campus Movie background
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam