മെര്‍സലിനു ശേഷം പുതിയ ചിത്രവുമായി വിജയ്-അറ്റ്ലി ടീം! നായികയായി ഈ താരസുന്ദരി! കാണൂ

By Midhun

ഇളയദളപതിയുടെ ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടടപ്പെടുന്ന മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളുമായിട്ടാണ് വിജയ് എത്താറുളളത്. തെറി എന്ന ചിത്രത്തിലൂടെയായിരുന്നു അറ്റ്ലിക്കൊപ്പം വിജയ് ഒന്നിച്ചത്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ തെറിക്കു ശേഷം മെര്‍സല്‍ എന്നൊരു മെഗാഹിറ്റ് ചിത്രവും ഈ കുട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു.

സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കികൊണ്ടായിരുന്നു സംവിധായകന്‍ മെര്‍സല്‍ ഒരുക്കിയിരുന്നത്. ഇളയദളപതിയുടെ പ്രകടനം കൊണ്ട് തിയ്യേറ്ററുകള്‍ ഇളകി മറിച്ച ചിത്രമായിരുന്നു മെര്‍സല്‍. മെര്‍സലിനു ശേഷമുളള ഇവരുടെ അടുത്ത ചിത്രത്തിനായി വലിയ ആകാംക്ഷയോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ഇപ്പോഴിതാ എല്ലാവരെയും ആവേശത്തിലാഴ്ത്തി ഈ കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഇളയദളപതിയും അറ്റ്‌ലിയും വീണ്ടും

ഇളയദളപതിയും അറ്റ്‌ലിയും വീണ്ടും

അറ്റ്ലിക്കൊപ്പം വിജയ് ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെയും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയവയായിരുന്നു, രാജാറാണി എന്ന ചിത്രത്തിലൂടെ തുടങ്ങിയ അറ്റ്‌ലീ തെറി എന്ന സിനിമയിലൂടെയായിരുന്നു വിജയ്‌ക്കൊപ്പം ഒന്നിച്ചത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു ഈ കുട്ടുകെട്ട് തമിഴില്‍ തുടങ്ങിയത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ തെറിയില്‍ വിജയ് കുമാര്‍ ഐപിഎസായി തകര്‍പ്പന്‍ പ്രകടനമായിരുന്നു വിജയ് നടത്തിയിരുന്നത്. മെര്‍സലും ഇതേപോലെ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമയായിരുന്നു

മെര്‍സലിനു ശേഷമുളള സിനിമ

മെര്‍സലിനു ശേഷമുളള സിനിമ

മെര്‍സല്‍ എന്ന മെഗാഹിറ്റിനു ശേഷം വിജയ്- അറ്റ്‌ലീ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് പുതിയ ചിത്രം. വിജയുടെ കരിയറില്‍ ഇറങ്ങിയ വലിയ ഹിറ്റുകളിലൊന്നായാണ് മെര്‍സല്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദീപാവലിക്ക് പുറത്തിറങ്ങിയ മെര്‍സല്‍ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരുന്നു. മെര്‍സലിനു ശേഷമുളള ഈ കുട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്കായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്

നിര്‍മ്മാണം

നിര്‍മ്മാണം

തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് അറ്റ്‌ലി കുട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും പുതിയ വിജയ് ചിത്രത്തിലും ഉണ്ടാവുമെന്നാണ്. അറിയുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിനു ശേഷമായിരിക്കും വിജയ് അറ്റ്‌ലീ കുട്ടുകെട്ടിന്റെ പുതിയ ചിത്രം ആരംഭിക്കുക.

സംഗീതം എആര്‍ റഹ്മാന്‍

സംഗീതം എആര്‍ റഹ്മാന്‍

ഇളയദളപതിയുടെ മുന്‍ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ എആര്‍ റഹ്മാന്‍ തന്നെയായിരിക്കും പുതിയ സിനിമയ്ക്കും സംഗീതമൊരുക്കുക. വിജയുടെ മെര്‍സലിനും പുതിയ ചിത്രമായ സര്‍ക്കാരിനും സംഗീതമൊരുക്കിയത് റഹ്മാന്‍ തന്നെയായിരുന്നു. എഎര്‍ റഹ്മാന്‍ സംഗീതമൊരുക്കിയ മെര്‍സലിലെ ഗാനങ്ങളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയവയായിരുന്നു.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

ബോളിവുഡ് ചിത്രം എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ശ്രദ്ധേയയായ കിയാര അദ്വാനിയാകും ചിത്രത്തിലെ നായികയാവുക എന്നാണറിയുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്കു പുറമെ തെലുങ്ക് സുപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ നായികയായും നടി അടുത്തിടെ അഭിനയിച്ചിരുന്നു. എന്നാല്‍ കിയാര തന്നെ നായികയാവുമെന്ന തരത്തില്‍ ഔദ്യഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.

ഔദ്യാഗിക പ്രഖ്യാപനം ഉടന്‍

ഔദ്യാഗിക പ്രഖ്യാപനം ഉടന്‍

വിജയ് അറ്റ്ലി ചിത്രത്തിന്റെ ഔദ്യാഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ഇത്തവണയും മികച്ചൊരു മാസ് എന്റര്‍ടെയ്‌നറുമായിട്ടാകും ഈ കൂട്ടുകെട്ട് എത്തുക. വിജയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും പുതിയ ചിത്രത്തിലുമുണ്ടാവും എന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X