സര്‍ക്കാരിനു ശേഷം ആളപ്പോറാന്‍ തമിഴനുമായി വിജയ്! അറ്റ്ലി-ദളപതി ചിത്രത്തിന് പേരിട്ടതായി റിപ്പോര്‍ട്ട്
വിജയ്-അറ്റ്ലീ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിട്ടുളളത്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു നേടിയിരുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്മാവുന്ന തരത്തിലുളള മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്താറുളളത്. മെര്‍സലിനു ശേഷമുളള ഇവരുടെ മൂന്നാമത്തെ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.
ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. എആര്‍ മുരുകദോസിന്റെ സര്‍ക്കാരിനു ശേഷം അറ്റ്ലീ ചിത്രത്തിലാകും വിജയ് അഭിനയിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ദളപതി 63 എന്നായിരുന്നു ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചതായുളള വിവരം വന്നിരിക്കുകയാണ്. വിജയ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ്-അറ്റ്ലീ കൂട്ടുകെട്ട്
തമിഴില പ്രമുഖ നിര്‍മ്മാണ കമ്പനിയായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ്-അറ്റ്ലീ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും പുതിയ വിജയ് ചിത്രത്തിലും ഉണ്ടാവുമെന്നാണ്. അറിയുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിനു ശേഷമായിരിക്കും വിജയ്-അറ്റ്ലീ കുട്ടുകെട്ടിന്റെ പുതിയ ചിത്രം തുടങ്ങുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍
ആളെപ്പോറാന്‍ തമിഴ എന്നാണ് ചിത്രത്തിന് പേരിട്ടിക്കുന്നതെന്നാണ് വിവരം,വിജയുടെ മുന്‍ചിത്രം മെര്‍സലിലെ ഗാനരംഗത്തില്‍ നിന്നുമാണ് ഈ പേര് എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും. ചിത്രത്തിന്റെ താരനിര്‍ണയം നടത്തിവരുന്ന ഘട്ടത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോഴുളളതെന്നാണ് അറിയുന്നത്.

ചിത്രത്തിലെ നായിക
ബോളിവുഡ് ചിത്രം എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ ശ്രദ്ധേയയായ കിയാര അദ്വാനിയാകും ചിത്രത്തിലെ നായികയാവുക എന്നാണറിയുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്കു പുറമെ തെലുങ്ക് സുപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ നായികയായും നടി അടുത്തിടെ അഭിനയിച്ചിരുന്നു. എന്നാല്‍ കിയാര തന്നെ നായികയാവുമെന്ന തരത്തില്‍ ഔദ്യഗിക സ്ഥിരീകരണം അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.

സംഗീതം എആര്‍ റഹ്മാന്‍
മെര്‍സലിനും സര്‍ക്കാരിനു ശേഷം എആര്‍ റഹ്മാന്‍ തന്നെയായിരിക്കും ദളപതിയുടെ പുതിയ സിനിമയ്ക്കും സംഗീതമൊരുക്കുക. എഎര്‍ റഹ്മാന്‍ സംഗീതമൊരുക്കിയ മെര്‍സലിലെ ഗാനങ്ങളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയവയായിരുന്നു.മെര്‍സലിന്റെ വലിയ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് റഹ്മാന്റെ സംഗീതം തന്നെയായിരുന്നു.


Click it and Unblock the Notifications