ദുല്‍ഖറിന്റെ കംമ്രേഡ് ഇന്‍ അമേരിക്ക തെലുങ്കിലേക്ക്! അജിപ്പാനായി അര്‍ജുന്‍ റെഡ്ഡി താരം?

By Midhun

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കംമ്രേഡ് ഇന്‍ അമേരിക്ക. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമ്മ്യൂണിസ്റ്റുകാരനായിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്. ചിത്രത്തില്‍ അജിപ്പാന്‍ എന്ന കഥാപാത്രത്തെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നത്. പ്രണയവും രാഷ്ട്രീയവും പറഞ്ഞ ആദ്യ പകുതിയായിരുന്നു ചിത്രത്തിലെങ്കില്‍ രണ്ടാം പകുതിയില്‍ അമേരിക്കയിലെത്താനായുളള അജിയുടെ സാഹസിക യാത്രയായിരുന്നു കാണിച്ചിരുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. കാര്‍ത്തിക മുരളീധരനായിരുന്നു സിനിമയില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയിരുന്നത്.

CIA movie

ഇവര്‍ക്കു പുറമേ സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു ജോസഫ്, ചാന്ദ്‌നി ശ്രീധരന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വിജയ് ദേവരകൊണ്ടയാണ് ദുല്‍ഖറിന്റെ വേഷം തെലുങ്കില്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിയര്‍ കംമ്രേഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

vijay devarakonda

ഭാരത് കമ്മ എന്ന സംവിധായകനാണ് കംമ്രേഡ് ഇന്‍ അമേരിക്ക തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പ്രകടനമായിരുന്നു വിജയ് നടത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന് ശേഷം തെലുങ്കില്‍ നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. ദുല്‍ഖറും കീര്‍ത്തിയും പ്രധാന വേഷങ്ങളിലെത്തുന്ന മഹാനടി എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ട ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കംമ്രേഡ് ഇന്‍ അമേരിക്ക തെലുങ്കിലെത്തുമ്പോള്‍ ദുല്‍ഖര്‍ ചെയ്ത വേഷം വിജയ് ദേവരകൊണ്ട മികവുറ്റതാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X