twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പറഞ്ഞുവെച്ച കഥാപാത്രം ഒഴിവാക്കി! മമ്മൂട്ടി ചിത്രത്തില്‍ വിജയ് ദേവരകൊണ്ട എത്തില്ലെന്ന് റിപ്പോര്‍ട്ട്

    By Midhun Raj
    |

    മമ്മൂക്കയുടെ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യാത്ര. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റലുക്കിനും ടീസറിനുമെല്ലാം തന്നെ വലിയ വരവേല്‍പ്പ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. വൈഎസ് ആറിന്റെ ബയോപിക്കായി എത്തുന്ന ചിത്രം കാണാന്‍ തെലുങ്ക് പ്രേക്ഷകര്‍ക്കെന്ന പോലെ മലയാളികള്‍ക്കും വലിയ ആകാംക്ഷയാണുളളത്.

    ടൊവിനോയെ മലയാളത്തിന്റെ ഇമ്രാന് ഹാഷ്മി എന്ന് വിളിക്കുന്നതില്‍ അഭിമാനം: ഫഹദ് ഫാസില്‍ടൊവിനോയെ മലയാളത്തിന്റെ ഇമ്രാന് ഹാഷ്മി എന്ന് വിളിക്കുന്നതില്‍ അഭിമാനം: ഫഹദ് ഫാസില്‍

    ചിത്രത്തിലെ താരങ്ങളെ സംബന്ധിച്ചുളള വിവരങ്ങള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നിരുന്നത്. യാത്രയില്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തില്‍ അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ട എത്തുന്നെ തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റചിത്രത്തിലൂടെ ലഭിച്ച ജനപ്രീതിയായിരുന്നു വിജയ്ക്ക് യാത്രയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നത്. അതേസമയം മമ്മൂട്ടിയുടെ യാത്രയില്‍ നിന്നും വിജയ് ദേവരകൊണ്ടയെ ഒഴിവാക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    യാത്ര എന്ന ചിത്രം

    യാത്ര എന്ന ചിത്രം

    ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തുന്ന സിനിമയാണ് യാത്ര. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയാണ് ചിത്രത്തില്‍ പറയുന്നത്. മമ്മൂക്കയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. ചരിത്ര കഥാപാത്രമായി മമ്മൂക്ക വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. 1999 മുതല്‍ 2004 വരെയുളള വൈഎസ് ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.യാത്രയിലെ കഥാപാത്രത്തിനായി മമ്മൂക്കയെ തന്നെ സംവിധായകന്‍ തിരഞ്ഞെടുത്തത് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.

    ഫസ്റ്റ്‌ലുക്കും ടീസറും

    ഫസ്റ്റ്‌ലുക്കും ടീസറും

    ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കും ടീസറിനും മറ്റും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്ലുക്കില്‍ വൈഎസ്ആറായുളള രൂപമാറ്റത്തിലാണ് മമ്മൂക്കയെ കാണിച്ചിരുന്നത്. നീളമുളള കുര്‍ത്തയും മുണ്ടും ധരിച്ചായിരുന്നു മമ്മൂക്ക ഫസ്റ്റ്ലുക്കില്‍ എത്തിയിരുന്നത്.യാത്രയുടെ പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    വിജയ് ദേവരകൊണ്ടയില്ല

    വിജയ് ദേവരകൊണ്ടയില്ല

    ചിത്രത്തില്‍ നിന്നും സിനിമാ പ്രേമികളുടെ ഇഷ്ടതാരം വിജയ് ദേവരകൊണ്ടയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ താരം എത്തില്ലെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വൈഎസ് രാജശേഖരറെഡ്ഡിയുടെ മകന്‍ വൈഎസ് ജഗനായിട്ടാകും വിജയ് ദേവരകൊണ്ട എത്തുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തില്‍ നിന്നും ആ കഥാപാത്രത്തെ ഒഴിവാക്കിയതായാണ് അറിയുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്.

    മഹി വി രാഘവിന്റെ സിനിമ

    മഹി വി രാഘവിന്റെ സിനിമ

    തെലുങ്കിലെ യുവസംവിധായകന്‍ മഹി വി രാഘവാണ് മമ്മൂട്ടിയുടെ യാത്രയുമായി എത്തുന്നത്. 30 കോടി ബഡ്ജറ്റിലാണ് സംവിധായകന്‍ വൈ എസ് ആറിന്റെ ജീവിതം വെളളിത്തിരയിലേക്ക് എത്തിക്കുന്നത്,. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.അടുത്തിടെ മമ്മൂക്ക തന്നെ പുറത്തുവിട്ട യാത്രയുടെ ലൊക്കേഷന്‍ പിക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മമ്മൂക്ക ഈ ചിത്രം പങ്കുവെച്ചിരുന്നത്.

    സബിതാ ഇന്ദ്രറെഡ്ഡിയായി സുഹാസിനി

    സബിതാ ഇന്ദ്രറെഡ്ഡിയായി സുഹാസിനി

    യാത്രയില്‍ വൈഎസ്ആറിന്റെ ഭാര്യ വിജയലക്ഷ്മിയായി എത്തുന്നത് ആശ്രിത വെമുഗന്തിയാണ്. സുഹാസിനി മണിരത്നം,ഭൂമിക ചൌള തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സബിതാ ഇന്ദ്രറെഡ്ഡി എന്ന കഥാപാത്രമായാണ് സുഹാസിനി എത്തുന്നത്. വൈഎസ്ആറിന്റെ ഭരണക്കാലത്ത് മന്ത്രിയായിരുന്ന സബിത ആന്ധ്രയിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു.

    രാജ് താക്കറെയ്‌ക്കെതിരായ മോശം പരമാര്‍ശം! തനുശ്രീക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് പോലീസ്രാജ് താക്കറെയ്‌ക്കെതിരായ മോശം പരമാര്‍ശം! തനുശ്രീക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് പോലീസ്

    റിലീസിനു മുന്‍പുളള പ്രതിസന്ധി! സ്വന്തം കൈയ്യില്‍ നിന്നും നാല് കോടി മുടക്കി പരിഹരിച്ച് സേതുപതിറിലീസിനു മുന്‍പുളള പ്രതിസന്ധി! സ്വന്തം കൈയ്യില്‍ നിന്നും നാല് കോടി മുടക്കി പരിഹരിച്ച് സേതുപതി

    English summary
    vijay devarakonda not to act in yathra movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X