പ്രണയം പരസ്യമാക്കാൻ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദനയും; വിവാഹം ഉടൻ?
തെലുങ്ക് സിനിമയിൽ ഇന്ന് ഏറ്റവും ഫാൻ ഫോളോവിങ് ഉള്ള താര ജോടിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ ആദ്യമായി ഒന്നിച്ച പ്രശസ്ത താരങ്ങൾ കുറച്ചുകാലമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഈ ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ ഇപ്പോൾ, വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദനയും പ്രണയം പരസ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു. പ്രശസ്ത താരങ്ങൾ വിമാനത്താവളത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായാണ്.
പ്രണയം പരസ്യമാക്കി വിജയ്‍യും രശ്മികയും
അടുത്തിടെ മുംബൈയിലെ വിമാനത്താവളത്തിൽ ഒന്നിച്ചെത്തിയ പ്രമുഖ താരങ്ങളെ കണ്ട് മാധ്യമങ്ങളും ആരാധകരും ഒരു പോലെ അമ്പരന്നു. വിജയ് ദേവരകൊണ്ട ഒരു നേവി ബ്ലൂ കോ-ഓർഡ് സെറ്റും, രശ്മിക മന്ദന വെളുത്ത കാഷ്വൽ ഷർട്ടും കറുത്ത നിറത്തിലുള്ള ട്രൗസറുമാണ് ധരിച്ചിരുന്നത്. ഇരുവരും മുഖം മാസ്ക് ഉപയോഗിച്ച് മറച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വിജയ് പാപ്പരാസികളെ നോക്കി കൈവീശി കാണിച്ചെങ്കിലും രശ്മിക പ്രതികരിച്ചില്ല. താരങ്ങളുടെ ബോഡിഗാർഡ് ടീം അവരെ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇരുവരും ഒരേ കാറിൽ കയറി വിമാനത്താവളത്തിൽ നിന്ന് പോവുകയും ചെയ്തു.

ഇത് ആദ്യമായിട്ടാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദനയും വിമാനത്താവളത്തിൽ ഒരുമിച്ച് വിമാനത്താവളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുമ്പ്, ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ പോലും ഇരുവരും ഒരുമിച്ച് കാണപ്പെടുന്നത് ശ്രദ്ധാപൂർവം ഒഴിവാക്കിയിരുന്നു. വിജയ്യും രശ്മികയുംതമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയ 2023 ജനുവരി മുതൽ തുടക്കമിട്ടതാണ്. ഈ അഭ്യൂഹങ്ങളെക്കുറിച്ച് പലപ്പോഴും മാധ്യമങ്ങൾ ചോദിച്ചിട്ടുണ്ടെങ്കിലും, ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രണയത്തിലാണെന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ, മുംബൈ വിമാനത്താവളത്തിൽ ഇരുവരും ഒരേ കാറിൽ മടങ്ങിയത് വലിയ വാർത്തയായി.
വിജയ്, രശ്‌മിക വിവാഹം ഉടനെ?
ഈ വർഷം ഏപ്രിലിൽ രശ്മിക തന്റെ 29-ാം ജന്മദിനം ഒമാനിൽ വച്ച് ആഘോഷിച്ചപ്പോൾ, വിജയ്‌യുമായുള്ള പ്രണയ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. പുഷ്പ നായിക തന്റെ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ തന്നെ, വിജയ് ദേവരകൊണ്ടയും സമാനമായ പശ്ചാത്തലങ്ങളോടുകൂടിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇരുവരും ഒരുമിച്ചാണ് ജന്മദിനം ആഘോഷിച്ചതെന്ന സൂചന ആരാധകർക്കും മാധ്യമങ്ങൾക്കും ലഭിച്ചു.

മുൻപൊരിക്കൽ ഇരുവരും ഒരുമിച്ചുള്ള അവധിക്കാല യാത്രയെക്കുറിച്ചുള്ള കിംവദന്തികളാണ് വിജയ്‍യുടെയും രശ്‌മികയുടെയും പ്രണയകഥയ്ക്ക് തുടക്കമിട്ടത്. 2023 ജനുവരിയിൽ മാലിദ്വീപിൽ അവധിയാഘോഷിച്ച ഇരുവരും, ഒന്നിച്ചു യാത്ര ചെയ്തതായും, ഒരേ റിസോർട്ടിൽ താമസിച്ചതായും സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അടുത്തിടെ, രശ്മിക മന്ദന അല്ലു അർജുനൊപ്പം അഭിനയിച്ച പുഷ്പ 2 എന്ന തന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം വിജയുടെ കുടുംബത്തോടൊപ്പം കണ്ടതും, മറ്റ് പല അവസരങ്ങളിലും ഇരുവരെയും ഒരുമിച്ച് കണ്ടതും ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നുണ്ട്.
ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, വിജയ്‌യുടെ കുടുംബം രശ്‌മിക മന്ദനയെ മരുമകളായി ഇപ്പോൾ തന്നെ സ്വീകരിച്ചു കഴിഞ്ഞു. നടന്റെ മാതാപിതാക്കളുമായും, അനുജനായ ആനന്ദ് ദേവരകൊണ്ടയുമായും വളരെ നല്ല ബന്ധമാണ് നടിക്ക് ഉള്ളത്. രശ്മികയുടെ അഭിനയ ജീവിതത്തിനും, വിജയ്‍യുടെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയുണ്ട്. എല്ലാം നേരെയായി വന്നാൽ, അധികം വൈകാതെ പ്രശസ്ത താര ജോഡി തങ്ങളുടെ വിവാഹം ഔദ്യോഗികമായി പ്രഖാപിക്കുമെന്നാണ് അറിയുന്നത്.
വിജയ് ദേവരകൊണ്ട അവസാനമായി അഭിനയിച്ചത് ദി ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലാണ്. രശ്മിക മന്ദാന ആകട്ടെ, എ.ആർ. മുരുകദോസിന്റെ സിക്കന്ദർ എന്ന ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











