ചില നടൻമാരെ രക്ഷപ്പെടുത്തുന്നത് സൂപ്പർ സ്റ്റാർ അച്ഛന്മാർ: വിജയ് ദേവരകൊണ്ടയുടെ ഒളിയമ്പ് ആർക്ക് നേരെ?

ജയ് ദേവരകൊണ്ടയ്ക്ക് കുറച്ചു വർഷങ്ങളായി കരിയറിൽ അത്ര നല്ല സമയമല്ല. ഏറെ കോലാഹലമുണ്ടാക്കിയ നടന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗർ കനത്ത പരാജയമായതോടെ, അർജുൻ റെഡ്‌ഢിയിൽ കുതിച്ചുയർന്ന വിജയ്‌യുടെ താര പദവിക്ക് മങ്ങലേറ്റു. സ്ഥിരം ദേഷ്യക്കാരനായ ചെറുപ്പക്കാരന്റെ വേഷങ്ങൾ ചെയ്‌തു വന്ന നടന്, മറ്റു തരത്തിലുള്ള റോളുകൾ ചെയ്ത ഫലിപ്പിക്കുന്നതിൽ ഉള്ള പ്രയാസവും, പിന്നീട് വന്ന സിനിമകളിലൂടെ പ്രേക്ഷകർക്ക് ബോധ്യമായി.

എന്നാൽ, അർജുൻ റെഡ്‌ഢി എന്ന ചിത്രത്തിലൂടെ നേടിയെടുത്ത താര പദവി തിരിച്ചു പിടിക്കാനുള്ള കടുത്ത ശ്രമങ്ങൾ നടത്തി വരുന്ന നടൻ, തെലുങ്ക് സിനിമയുടെ ഒരു യാഥാർഥ്യത്തിലേക്ക് അടുത്തിടെ വിരൽ ചൂണ്ടി. തന്നെക്കാൾ മോശം സിനിമകൾ ചെയ്യുന്ന, കാര്യമായി അഭിനയിക്കാനുള്ള കഴിവ് പോലും ഇല്ലാത്ത കുറെ പേര് ഇവിടെയുണ്ടെന്നാണ് നടൻ പറയാതെ പറഞ്ഞത്. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തക അനുപമ ചോപ്രയോട് സംസാരിക്കുമ്പോഴാണ് വിജയ് ദേവരകൊണ്ടയുടെ ഈ വെളിപ്പെടുത്തൽ.

Chiranjeevi and Ram Charan  Naga Chaitanya and Akhil with Nagarjuna  Vijay Deverakonda
Photo Credit: Filmibeat Telugu / Vijay Deverakonda, Instagram

തനിക്ക് ഒട്ടും തന്നെ താത്പര്യമില്ലാഞ്ഞിട്ടു കൂടി, ചിലപ്പോൾ ചില സ്ക്രിപ്റ്റുകളും, ചില സംവിധായകർ എടുക്കുന്ന തെറ്റായ തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് വിജയ് ദേവരകൊണ്ട വെളിപ്പെടുത്തി. അത് ചോദ്യം ചെയ്യാൻ തനിക്ക് സ്വാതന്ത്ര്യമില്ലാത്തത്, താൻ പുറമെ നിന്നും വന്ന് തെലുങ്ക് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന നടൻ ആയതു കൊണ്ടാണ്. ഒരു സ്ക്രിപ്റ്റിലോ, സംവിധായകൻ എടുക്കുന്ന ഒരു തീരുമാനത്തിനോടോ തനിക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ, അത് പ്രകടിപ്പിക്കാൻ ഇന്നും തനിക്ക് അനുവാദമില്ല എന്നാണ് താരത്തിന്റെ അവകാശവാദം.

നെപ്പോട്ടിസത്തിന്റെ പിൻബലത്തിൽ വന്ന പല താര പുത്രന്മാരായ നടന്മാരും, തങ്ങളുടെ സൂപ്പർ താരങ്ങളായ അച്ഛന്മാരുടെ പിൻബലത്തിലാണ് നിലനിന്ന് പോവുന്നത് എന്നും വിജയ് ദേവരകൊണ്ട വെളിപ്പെടുത്തി. തന്റെ തലമുറയിലുള്ള ഒരു യുവ നടന് ഒരു സ്ക്രിപ്റ്റ് ഇഷ്ടപ്പെടാതെ വന്നപ്പോൾ, സൂപ്പർ താരമായ തന്റെ അച്ഛന്റെ പിന്തുണയോടെ, അതിൽ മാറ്റങ്ങൾ വരുത്തിയതായി തനിക്ക് അറിയാമെന്ന് വിജയ് പറഞ്ഞു. ഒന്നിൽ കൂടുതൽ എഴുത്തുകാരെ നിയോഗിച്ച് മാസങ്ങൾ ചിലവിട്ടാണ് ആ സ്ക്രിപ്റ്റ് ഈ പ്രമുഖ നടൻ മാറ്റി എഴുതിച്ചത്.

Chiranjeevi and Ram Charan  Naga Chaitanya and Akhil  Vijay Deverakonda
Photo Credit: Filmibeat Telugu / Vijay Deverakonda, Instagram

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്, വിജയ് ദേവരകൊണ്ടയുടെ ഈ വെളിപ്പെടുത്തലാണ്. അർജുൻ റെഡ്ഢി നായകന്റെ ഒളിയമ്പ് ഏതു നടന് നേരെയാണെന്ന് ചർച്ച ചെയ്യുകയാണ് തെലുങ്ക് സിനിമ പ്രേക്ഷകർ ഇപ്പോൾ. ഒന്നിൽ കൂടുതൽ താര പുത്രന്മാർ അച്ഛന്മാരുടെയും, കുടുംബ പേരിന്റെയും മേൽവിലാസത്തിൽ അരങ്ങു വാഴുന്ന ഇന്ടസ്ട്രിയായതു കൊണ്ട്, അത് ആരാണെന്ന് കണ്ടു പിടിക്കുക എളുപ്പമല്ല എന്ന് ഒരു വിഭാഗം പ്രേക്ഷകർ സൂചിപ്പിക്കുന്നു.

അഭിനയത്തിന്റെ പേരിൽ എന്നും ട്രോളുകൾക്ക് ഇരയായിട്ടുള്ള ചിരഞ്ജീവിയുടെ മകനും, പ്രശസ്ത താരവുമായ രാം ചരൺ ആണ് വിജയ് ദേവരകൊണ്ട സൂചിപ്പിച്ച നടൻ എന്ന ചിലർ വിശ്വസിക്കുന്നു. പക്ഷെ, മറ്റു ചിലർ, അത് നാഗാർജ്ജുനയുടെ മക്കളായ നാഗ ചൈതന്യയോ, അഖിൽ അക്കിനേനിയോ ആവാം എന്നാണ് വാദിക്കുന്നത്. ചൈതന്യയും അഖിലും ഇന്ന് വരെ തങ്ങളുടെ കരിയറുകളിൽ വിജയിക്കാത്തവർ ആണെന്നും, അത് കൊണ്ട് വിജയ് സൂചിപ്പിച്ചത് ഇവരിൽ ഒരാളെ കുറിച്ച് ആവാനാണ് സാധ്യത എന്നുമാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് തെലുങ്ക്, https://www.instagram.com/thedeverakonda/, എന്നീ പേജുകളിൽ നിന്നും എടുത്തിട്ടുള്ളതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X