»   » എഎല്‍ വിജയ്ക്ക് രണ്ടാം വിവാഹം??? അമല പോള്‍ സെറ്റില്‍ നിന്നും കരഞ്ഞുകൊണ്ടിറങ്ങിപ്പോയി???

എഎല്‍ വിജയ്ക്ക് രണ്ടാം വിവാഹം??? അമല പോള്‍ സെറ്റില്‍ നിന്നും കരഞ്ഞുകൊണ്ടിറങ്ങിപ്പോയി???

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അമല പോളിന്റേയും വിവാഹ മോചനം. ക്രിസ്ത്യന്‍ ആചാരപ്രകാരം മനസമ്മതവും ഹിന്ദു ആചാര പ്രകാരം താലികെട്ടും നടത്തിയായിരുന്നു വിവാഹം. ഒരു വര്‍ഷം കഴിഞ്ഞപ്പോഴെക്കും ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്തയാണ് സിനിമാലോകം കേട്ടത്. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വിവാഹ മോചിതരായത്.

നിയമപരമായി വിവാഹമോചനം നേടിയതോടെ എഎല്‍ വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് വിവരം. വിവാഹം തന്റെ പക്വതയില്ലാത്ത പ്രായത്തിലെടുത്ത് തീരുമാനമായിരുന്നെന്ന് അമല നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. വിജയ്‌നെ രണ്ടാം വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. അച്ഛനും പ്രമുഖ നിര്‍മാതാവുമായ എഎല്‍ അളഗപ്പനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്ത കേട്ട അമലപോള്‍ കരഞ്ഞുകൊണ്ട് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. വിവാഹ മോചിതരായെങ്കിലും താന്‍ ഇപ്പോഴും വിജയ്‌നെ ഇഷ്ടപ്പെടുന്നവെന്ന് അമല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിലൊടുവിലായിരുന്നു എഎല്‍ വിജയ് അമലപോള്‍ വിവാഹം. വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു അമല വിജയുമായി പ്രണയത്തിലാകുന്നത്. പിന്നീട് വിജയ് ഒരുക്കിയ തലൈവയിലും അമല നായികയായി.

വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയ് കുടുംബത്തിന്നന് താല്പര്യമില്ലായിരുന്നു. ആ താല്പര്യത്തിന് വിപരീതമായിട്ടായിരുന്നു മോഹന്‍ലാല്‍ നായകനായി ജോഷി ചിത്രത്തില്‍ അമല അഭിനയിച്ചത്. അഭിനയം തുടരാനുള്ള അമലയുടെ ആഗ്രഹമായിരുന്നു കുടുംബജീവിതത്തില്‍ വില്ലനായത്.

ഇരുവരും തമ്മില്‍ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളില്‍ നിന്നും വിജയ് വിട്ട് നിന്നപ്പോള്‍ അമല മാധ്യമങ്ങളില്‍ സജീവമായി. തമിഴ് മലയാളം ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കും അമല തിരിച്ചു വന്നു. വിവാഹമോചനത്തിന് മലയാളത്തില്‍ ഷാജാഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലും ജയറാമിനൊപ്പം അച്ചായന്‍സിലും അമല വേഷമിട്ടു. അച്ചായന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതേ ഉള്ളു.

വിവാഹമോചനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിജയ്‌നെ കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒടുവിലായിരുന്നു തമിഴിലും ഹിന്ദിയിലുമായി ദേവി എന്ന ചിത്രവുമായി വീണ്ടും സിനിമയിലേക്ക് വിജയ് സജീവമാകുന്നത്. ദേശീയ ശ്രദ്ധ നേടിയ ശൈവം എന്ന ചിത്രത്തിന് ശേഷം പിന്നാട് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്കൊടുവിലായിരുന്നു ദേവിയുമായി എത്തിയത്.

English summary
AL Vijay gearing up for second marriage. His father searching a bride for him. Amala heard this new from her movie location and she became gloomy and left the location, tamil media report.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam