»   » വിജയ് പുതിയ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

വിജയ് പുതിയ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

വിജയ്ക്ക് ഇപ്പോള്‍ നല്ല കാലമാണ്. മുരുഗദോസ് സംവിധാനം ചെയ്ത കത്തി നൂറ് കോടി ക്ലബ്ബിലെത്തി. അത് കഴിഞ്ഞ് വിജയ് നായകനാകുന്ന, ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലിയും ഏതാണ്ട് ആ നിലയിലോ അതിന് മുകളിലോ എത്തുമെന്ന സൂചനയാണ് ടീസറിന്റെ റീച്ച് നല്‍കുന്ന സൂചന.

പുലിയവിടെ നില്‍ക്കട്ടെ, പുലിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി വിജയ് അടുത്ത ചിത്രത്തിലേക്ക് കടന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ. രാജാറാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് യുടെ 59 ആമത്തെ ചിത്രം!

vijay

ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിജയ് വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?, മുപ്പത് കോടി! ടാക്‌സും കാര്യവുമൊക്കെ കുറച്ചിട്ടാണ് ഈ മുപ്പത് കോടി. അങ്ങനെ വരുമ്പോള്‍ രജനികാന്ത് കഴിഞ്ഞാല്‍ കോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്‍ ഇനി വിജയ് ആണ്.

കലൈ പുലി താണുവാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സമാന്തയും എമി ജാക്‌സണും നായികമാരായെത്തുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. അതിലൊന്ന് പൊലീസ് ഓഫീസറുടെ വേഷമാണ്. പ്രഭു രാധിക, മൊട്ടൈ രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

English summary
The latest buzz around tinsel town suggests that Vijay has been paid a whopping Rupees thirty crores excluding taxes by producer Kalaipuli Thanu which is the highest in his career

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam