വിജയും ഹൃത്വിക്ക് റോഷനും ഒന്നിക്കുന്ന സൂപ്പര്‍ഹീറോ ചിത്രം വരുന്നു?സിനിമയൊരുക്കുന്നത് ഈ സംവിധായകന്‍!
Recommended Video

ദളപതി വിജയ് നായകനായി എത്താറുളള സിനിമകള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വിജയുടെ അറ്റ്‌ലീ ചിത്രമായ ദളപതി 63 ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.
അതേസമയം ദളപതി 63യ്ക്കു ശേഷമുളള വിജയുടെ പുതിയൊരു ചിത്രത്തെക്കുറിച്ചു കൂടി സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ 2വിനു ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിജയ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ഇന്ത്യന്‍ 2വിന് ശേഷം ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് ശങ്കര്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക്ക് റോഷനും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ വിക്രമിനെ നായകനാക്കിയുളള ഐ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി ഹൃത്വിക്ക് റോഷനെ ശങ്കര്‍ സമീപിച്ചിരുന്നു. ശങ്കറിന്റെ സൂപ്പര്‍ഹീറോ ചിത്രത്തില്‍ ഹൃത്വിക്ക് റോഷനൊപ്പം വിജയും എത്തുമെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. അതേസമയം കമല്‍ഹാസനെ നായകനാക്കിയുളള ഇന്ത്യന്‍2വിന്റെ തിരക്കുകളിലാണ് ശങ്കറുളളത്. ഇന്ത്യന്‍ 2വിനു ശേഷം സൂപ്പര്‍ ഹീറോ ചിത്രം തന്നെയാകും ശങ്കര്‍ സംവിധാനം ചെയ്യുകയെന്നും അറിയുന്നു.


Click it and Unblock the Notifications











