'വിജയിയും സംഗീതയും വിവാഹമോചിതർ, പരസ്യപ്പെടുത്താത്തത് രാഷ്ട്രീയ ഭാവി ഓർത്ത്'; എവിടെ പോയാലും ഒപ്പം തൃഷ!
രണ്ട് വർഷമായി തമിഴകത്ത് ഏറ്റവും കൂടുതൽ പ്രചരിക്കുകയും ചർച്ചകൾക്ക് കാരണമാവുകയും ചെയ്ത ഒന്നാണ് നടൻ വിജയിയും തൃഷയും തമ്മിലുള്ള സൗഹൃദം. ഫ്രണ്ട്ഷിപ്പിന് അപ്പുറമൊരു ബന്ധം ഇരുവരും തമ്മിലുണ്ടെന്നും അത് പ്രണയമാണെന്നുമാണ് പ്രചാരണം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് നടൻ. സംഗീത സ്വർണലിംഗമാണ് ഭാര്യ. കഴിഞ്ഞ രണ്ട് വർഷമായി മാതാപിതാക്കളല്ലാതെ ഭാര്യയോ മക്കളോ വിജയ്ക്കൊപ്പം ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല.
എന്തിന് രാഷ്ട്രീയപ്രവേശനം നടത്തിയപ്പോഴും പാർട്ടി മീറ്റിങുകൾ സംഘടിപ്പിച്ചപ്പോഴുമെല്ലാം വിജയ്ക്കൊപ്പം നിന്നത് മാതാപിതാക്കൾ മാത്രമായിരുന്നു. എന്നാൽ സംഗീതയും മക്കളും തമിഴ് ഇന്റസ്ട്രിയിൽ സൗഹൃദമുള്ള സെലിബ്രിറ്റികളുടെ പ്രധാനപ്പെട്ട ചടങ്ങുകൾക്ക് എത്താറുമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം വിദേശത്ത് അയച്ചാണ് മക്കളെ വിജയ് പഠിപ്പിച്ചത്.

മക്കൾക്കൊപ്പം സംഗീതയും ഏറെക്കാലം വിദേശത്തായിരുന്നു. താരപത്നിയുടെ മാതാപിതാക്കളും വിദേശത്ത് സെറ്റിൽഡാണ്. കഴിഞ്ഞ രണ്ട് വർഷവും വിജയിയുടെ പിറന്നാൾ ദിനത്തിൽ നടനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് തൃഷ ആശംസകൾ നേരാറുണ്ട്. നടിയുടെ ബർത്ത് ഡെ വിഷ് പോസ്റ്റ് പോലും വളരെ സ്പെഷ്യലാണ്. ആശംസ നേർന്ന് കുറിക്കുന്ന വരികളിലും പങ്കുവെക്കുന്ന ഫോട്ടോകളിലും വരെ പ്രത്യേകതകളുണ്ട്.
റിലേഷൻഷിപ്പിലാണെന്ന് പറയാതെ പറയാൻ തൃഷ ഇത്തരം പോസ്റ്റുകളിലൂടെ ശ്രമിക്കാറുണ്ടെന്നാണ് ആരാധകർ പറയാറുള്ളത്. ഇപ്പോഴിതാ തൃഷയുടേയും വിജയിയുടേയും പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്. ഇരുവരും ഒരുമിച്ച് അപ്പാസ്വാമി അപ്പാർട്ട്മെന്റ് സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റെഡ്ഡിറ്റിലാണ് ഇരുവരും ഒരുമിച്ച് അടുത്തിടെ അപ്പാസ്വാമി അപ്പാർട്ട്മെന്റ് സന്ദർശിച്ചുവെന്ന തരത്തിൽ ഫോട്ടോകൾ പ്രചരിക്കുന്നത്.
ചെന്നൈയിലെ പേരുകേട്ട ബിൽഡേഴ്സാണ് അപ്പാസ്വാമി അപ്പാർട്ട്മെന്റ്സ്. വിവാഹം കഴിക്കുന്നത് ഒഴികെ മറ്റെല്ലാം ഇരുവരും ചെയ്യുന്നുണ്ടെന്നാണ് ഒരാൾ ഫോട്ടോയ്ക്ക് താഴെ കുറിച്ചത്. വിജയ് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ശരിയാക്കുക എന്നതൊഴിച്ചാൽ മറ്റെല്ലാം ചെയ്യുന്നുണ്ട്. ഒന്നുകിൽ നടൻ ഭാര്യയുമായി വിവാഹമോചനം നേടുക അല്ലെങ്കിൽ വിശ്വസ്തത പുലർത്തുക, സംഗീതയിൽ നിന്ന് വിവാഹമോചനം നേടാൻ അയാൾ എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന് ഓർത്ത് അത്ഭുതമുണ്ട്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഇത്തരം ഭീരുത്വം ചേരില്ല, ആദർശ കുടുംബനാഥൻ എന്ന പ്രതിച്ഛായയെ നിലനിർത്താൻ വിജയ് ശ്രമിക്കുന്നുണ്ട്. അതിനാൽ ഉടൻ തന്നെ വലിയ വ്യക്തി ജീവിതമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉടനെ ഉണ്ടാകില്ലെന്നും കമന്റുകളുണ്ട്.

പോസ്റ്റിന് താഴെ വന്ന മറ്റൊരു കമന്റ് വിജയിയും സംഗീതയും വിവാഹമോചിതരായിട്ട് നാളുകൾ ഏറെയായി എന്നായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ ജോലി ചെയ്യുന്ന എന്റെ കസിൻ സുഹൃത്ത് പറയുന്നത് കേട്ടു... വിജയിയും സംഗീതയും യഥാർത്ഥത്തിൽ വിവാഹമോചിതരായി എന്ന്. പക്ഷെ അത് പരസ്യമായി അവർ പറയുന്നില്ലെന്ന് മാത്രം. അദ്ദേഹം ഫാമിലി മാൻ എന്ന ഇമേജ് വളർത്താൻ ശ്രമിക്കുകയാണ്.
അദ്ദേഹം ശക്തനായശേഷം എതിർ പാർട്ടിക്കാർ കുടുംബജീവിതത്തിന്റെ പേരിൽ വിമർശിക്കുമ്പോൾ ഞാൻ വളരെ മുമ്പേ വിവാഹമോചിതനാണ് എന്ന് അദ്ദേഹം പരസ്യപ്പെടുത്തുമെന്നായിരുന്നു. വിജയ് അപ്പസ്വാമിയിൽ തൃഷയ്ക്ക് ഒരു അപ്പാർട്ട്മെന്റ് സമ്മാനമായി നൽകിയെന്ന് ഒന്നര വർഷം മുമ്പ് ഒരു മാധ്യമ സുഹൃത്ത് പറഞ്ഞിരുന്നുവെന്നും അന്ന് താൻ അത് വിശ്വസിച്ചില്ലെന്നും മറ്റൊരാൾ കുറിച്ചു.
വിജയിക്ക് അപ്പാസ്വാമി അപ്പാർട്ട്മെന്റ്സിൽ രണ്ട് ഫ്ലാറ്റുകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിജയിക്കൊപ്പം ഭാര്യ സംഗീത അവസാനമായി പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത് മാസ്റ്റർ റിലീസിനോട് അനുബന്ധിച്ച് നടന്ന ഓഡിയോ ലോഞ്ച് ഫങ്ഷനിലാണ്. അതിനുശേഷമാണ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ശക്തമായത്. നടന്റെ മകൻ സഞ്ജയ് ആദ്യ സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ്.


Click it and Unblock the Notifications











