തൃഷയുടെ വൈറൽ വിഡിയോയിൽ വിജയ്യുടെ സാന്നിധ്യമോ? കണ്ടെത്തലുമായി റെഡിറ്റ്
പ്രശസ്ത തമിഴ് സിനിമ താരങ്ങളായ ദളപതി വിജയ്‍യും തൃഷ കൃഷ്ണനും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നു തുടങ്ങിയിട്ട് കുറച്ചു കാലമായി. എരി തീയിൽ എന്ന പകരുന്നത് പോലെ, വിജയ്‌ക്കായി തൃഷ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത പിറന്നാൾ ആശംസ പോസ്റ്റ്, ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിച്ചു. ആരാധകർ സന്തോഷിക്കുമ്പോഴും, ഇന്നും നിയമപ്രകാരം സംഗീതയുടെ ഭർത്താവായ വിജയ്‌യുമായി തൃഷയ്ക്കുള്ള ബന്ധത്തിന്റെ പേരിൽ, ഇരുവരും സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണമാണ് നേരിടുന്നത്.
തൃഷയുടെ വിഡിയോയിൽ വിജയ്യുടെ സാന്നിധ്യമോ?
അടുത്തിടെ തൃഷ കൃഷ്ണൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി ഇട്ട വിഡിയോയിൽ, തൃഷ തന്റെ പുതിയ വലതു നായയോടൊപ്പം പോസ് ചെയ്യുന്നത് കാണാം. എന്നാൽ ഈ വിഡിയോയിൽ, നടിയുടെ ബോയ്‌ഫ്രണ്ട് ആണെന്ന് പറയപ്പെടുന്ന ദളപതി വിജയ്‌യുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് റെഡിറ്റ് പ്രേക്ഷകർ.

തൃഷയോടൊപ്പം വീഡിയോയ്ക്ക് പോസ് ചെയ്ത നായക്കുട്ടി ഇസ്സി, ക്യാമറയിലേക്ക് നോക്കാതെ ചുറ്റും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ, ക്യാമറയ്ക്ക് പുറകിൽ നിന്ന് ഒരാൾ "ഇസ്സി... ഇസ്സി..." എന്ന് വിളിച്ച്, നായക്കുട്ടിയെ കൊണ്ട് ക്യാമറയിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നത് കേൾക്കാം. ഈ കേൾക്കുന്നത് വിജയ്‌യുടെ ശബ്ദമാണെന്നാണ് ഒരു പറ്റം സോഷ്യൽ മീഡിയ പ്രേക്ഷകർ പറയുന്നത്. ഈ വീഡിയോ എടുക്കുന്ന സമയത്ത്, തൃഷയോടൊപ്പം പ്രശസ്ത സിനിമ താരം ഉണ്ടായിരുന്നിരിക്കാം, എന്നും റെഡിറ്റ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഈ വാദം ശെരിയാണെന്ന് സ്ഥാപിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടുമില്ല.
വിജയ്‌യുമായുള്ള ബന്ധം വെളിപ്പെടുത്താൻ ഒരുങ്ങുന്ന തൃഷ
എന്നാൽ ഇടയ്ക്കിടെ, വിജയ്‌യുമായി ബന്ധമുള്ള പോസ്റ്റുകളും, പ്രണയത്തെ കുറിച്ചും മറ്റുമുള്ള വരികളും ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു കൊണ്ട് തൃഷ നടനുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ വിശ്വസിക്കുന്നത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടാത്ത വിജയ്, ഒരിക്കലും തങ്ങളുടെ ബന്ധം പരസ്യമാക്കില്ല എന്ന് നടിക്ക് അറിയാം, അത് കൊണ്ടാണ് ഈ വിധത്തിൽ ശ്രദ്ധയാകർഷിക്കാൻ തൃഷ കിണഞ്ഞു പരിശ്രമിക്കുന്നത് എന്ന് അവർ വിശ്വസിക്കുന്നു.

എന്നാൽ തൃഷ കൃഷ്ണന്റെ ഈ ശ്രമങ്ങൾ, സോഷ്യൽ മീഡിയയിൽ നടി വലിയ രീതിയിൽ ട്രോള് ചെയ്യപ്പെടാനും കാരണമായിട്ടുണ്ട്. ദളപതി വിജയ് നാല് വർഷങ്ങൾക്ക് മുൻപ് തന്റെ ഭാര്യ സംഗീത സ്വർണലിംഗവുമായി വേർപിരിഞ്ഞു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷെ, ഇന്നും താരം നിയമപ്രകാരം വിവാഹമോചിതനല്ല എന്നാണ് റെഡിറ്റ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോൾ, വിജയ്ക്ക് തൃഷയോടുള്ള അടുപ്പമാവാം നടനും ഭാര്യയും തമ്മിൽ അകലാൻ ഉള്ള കാരണം എന്നും സോഷ്യൽ മീഡിയ സംശയിക്കുന്നുണ്ട്.
വിവാഹിതനായ സൂപ്പർ താരവുമായുള്ള തന്റെ ബന്ധം ഇത്രയും അഭിമാനത്തോടെ തൃഷ കൃഷ്ണൻ സോഷ്യൽ മീഡിയയിൽ പ്രദര്ശിപ്പിക്കുന്നതിന് എതിരെ ഒരു പറ്റം പ്രേക്ഷകർ രംഗത്ത് വന്നിരുന്നു. ഒപ്പം, തന്റെ കുടുംബത്തെയും ഭാര്യയെയും മറന്ന് നടിക്കൊപ്പം സമയം ചിലവഴിക്കുന്ന വിജയ്‍യും, വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നുണ്ട്. എന്നാൽ, പുതിയ റിപോർട്ടുകൾ അനുസരിച്ച്, എന്നും രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന് ആഗ്രഹിച്ച തൃഷ, നടന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ അധികം വൈകാതെ അംഗമായേക്കും എന്നാണ് സൂചന. അങ്ങിനെയെങ്കിൽ, വിജയ്‌യെ പോലെ, തൃഷയും അഭിനയത്തോട് വിട പറയുമെന്ന് സൂചനയുണ്ട്.


Click it and Unblock the Notifications











