»   » വിജയ് വീണ്ടും കാക്കി അണിയുന്നു

വിജയ് വീണ്ടും കാക്കി അണിയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ജില്ലയിലെ ഹിറ്റ് ചിത്രത്തിന് ശേഷം അഴിച്ച് വെച്ച കാക്കി വീണ്ടുമണിയാന്‍ ഒരുങ്ങുകയാണ് ഇളയദളപതി വിജയ്. രാജാറാണിയ്ക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് വീണ്ടും കാക്കി അണിയുന്നത്.

വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. കലൈപുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമാന്തയും എമി ജാക്‌സണുമാണ് നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

vijay

ജീവി പ്രകാശാണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത്. ജീവി പ്രകാശ് സംഗീതം നിര്‍വ്വഹിക്കുന്ന 50ാംമത്തെ സിനിമയാണിത്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആദ്യ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ഗോവയിലാണ് നടക്കുന്നത്. വിജയിയുടെ 59ാംമത്തെ ഈ ചിത്രം 2016 പകുതിയോടു കൂടിയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

English summary
The latest we hear is that Vijay is definitely playing the role of an IPS officer probably a City Police Commissioner as he was seen sporting the majestic khaki. His look has also changed to play the tough cop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam