ദളപതി 63യ്ക്കു ശേഷം വിജയുടെ പുതിയ സിനിമ! ആദ്യ ചിത്രം ഹിറ്റാക്കിയ സംവിധായകനൊപ്പം? കാണൂ
Recommended Video
വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ദളപതി 63 എന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ദളപതി 63യ്ക്കു ശേഷമുളള സൂപ്പര്‍ താരത്തിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.
മാനഗരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ലോകേഷ് കനകരാജനൊപ്പം വിജയ് ഒന്നിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ലോകേഷ് കനകരാജന്‍ മുന്നോട്ടുവെച്ച പ്രമേയവും കഥയും വിജയ്ക്ക് ഇഷ്ടമായെന്നും അടുത്ത സിനിമയായി താരം ഇതു ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ദളപതി 63യ്ക്കു ശേഷമുളള വിജയുടെ പുതിയ സിനിമ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍പ് മോഹന്‍രാജയുടെ അടുത്ത ചിത്രത്തിലും വിജയ് നായകനാവുമെന്ന് സ്ഥിരീകരണം വന്നിരുന്നു. വേലായുധത്തിന് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ സംവിധായകന്‍ തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഏതായാലും അറ്റ്‌ലീയുടെ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും വിജയ് പുതിയ പ്രോജക്ടുകളിലേക്ക് കടക്കുക. മെര്‍സലിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം ദീപാവലി റിലീസായിട്ടാണ് പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications











