ദളപതി 63യില്‍ വിജയ്‌ക്കൊപ്പം കീര്‍ത്തി സുരേഷും? സര്‍ക്കാരിനു ശേഷം താരജോഡികള്‍ വീണ്ടും
തമിഴ് സൂപ്പര്‍താരം വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദളപതി 63. മെര്‍സലിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വമ്പന്‍താരനിരയാണ് ഇത്തവണയും വിജയ് ചിത്രത്തില്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര വിജയുടെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ഹാസ്യതാരം വിവേകും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം നടി കീര്‍ത്തി സൂരേഷും ചിത്രത്തില്‍ വിജയുടെ നായികയായി എത്തുന്നുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദളപതി 63യില്‍ മറ്റൊരു നായിക കൂടി ഉണ്ടെന്നും ഇത് കീര്‍ത്തി സുരേഷാണെന്ന തരത്തില്‍ ചില കോളിവുഡ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായിട്ടാണ് ദളപതി 63 ഒരുങ്ങുന്നത്. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദളപതി എത്തുന്നത്.
എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളുകളില്‍ ആക്ഷന്‍ രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കുകയെന്നും അറിയുന്നു. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയാകും ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുക.


Click it and Unblock the Notifications











