വിജയുടെ ദളപതി 63 റിലീസ് ഡേറ്റില്‍ മാറ്റം? സിനിമ പുറത്തിറങ്ങുക ഈ മാസം! കാണൂ

By Midhun Raj

Recommended Video

വിജയുടെ ദളപതി 63 റിലീസ് ഡേറ്റില്‍ മാറ്റം | filmibeat Malayalam

സര്‍ക്കാരിനു ശേഷമുളള ദളപതി വിജയുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ദളപതി 63യെന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം എജിഎസ് എന്റര്‍ടൈയന്‍മെന്റാണ് നിര്‍മ്മിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ദീപാവലി റിലീസായി എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാലിപ്പോള്‍ സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം നേരത്തെ പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നാണ് അറിയുന്നത്.

thalapathy 63

ആഗസ്റ്റില്‍ ദളപതി 63 തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദളപതിയുടെ വരവിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്.

യോഗി ബാബു, കതിര്‍, ആനന്ദരാജ്, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദളപതി 6ദയില്‍ വിജയ് ഒരു ഫുട്‌ബോള്‍ കോച്ചായിട്ടാകും എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ സിനിമയായിട്ടാണ് ദളപതി 63 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X