വിജയുടെ ദളപതി 63യില്‍ ഷാരൂഖ് ഖാനും? ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിനു ശേഷമുളള വിജയുടെ ദളപതി 63 ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മെര്‍സലിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. സിനിമയില്‍ അതിഥി വേഷത്തിലാണ് ഷാരൂഖ് എത്തുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം സ്‌പോര്‍ട്‌സ് ത്രില്ലര്‍ സിനിമയുമായിട്ടാണ് വിജയ് ഇത്തവണ എത്തുന്നത്. ദളപതി 63യില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായി വിജയ് എത്തുന്നു. പരിയേറും പെരുമാള്‍ താരം കതിര്‍,യോഗി ബാബു, വിവേക്,ഡാനിയേല്‍ ബാലാജി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് വിജയുടെ ദളപതി 63 നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











