'അച്ഛന് പിന്നാലെ ഭാര്യയും അകന്നു'; വിജയ് കടുത്ത വിഷാദത്തിലെന്ന് റിപ്പോർട്ട്; ആരാധകർ ആശങ്കയിൽ
തമിഴകത്ത് രജിനികാന്തിന് ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നടൻ വിജയ് ആണെന്ന് ഏവരും സമ്മതിക്കും. വിജയുടെ സിനിമകൾ തമിഴ് സിനിമാ വ്യവസായത്തിന്റെ നെടുംതൂണുകളിൽ ഒന്നാണെന്ന് പറയാം. തിയറ്ററുകൾ ഉത്സവപ്രതീതിയാണ് ഓരോ വിജയ് സിനിമകളും ഉണ്ടാക്കുന്നത്. താരത്തിളക്കമുള്ള സിനിമാ കരിയറിനപ്പുറം ഇനി രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാനാണ് വിജയുടെ നീക്കം. അടുത്തിടെയായി ഇതിനായുള്ള ശ്രമങ്ങൾ നടൻ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ കുറേ മാസങ്ങളായി വിജയുടെ വ്യക്തിജീവിതം ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്. നടന്റെ വിവാഹ ജീവിതം തകർന്നെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ സംഗീതയും വിജയും വേർപിരിയുകയാണെന്ന് അഭ്യൂഹമുണ്ട്. വിജയ്ക്കൊപ്പം ഇപ്പോൾ പൊതുവേദികളിൽ സംഗീതയെ കാണാറില്ല.

വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് സംഗീത എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഏറെനാളായി വിജയ്ക്കൊപ്പം പാെതുവേദികളിൽ സംഗീതയെ കാണാറില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. എന്താണ് ദമ്പതികൾക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ഗോസിപ്പുകൾ തുടരെ പ്രചരിച്ചപ്പോഴും ഇതിൽ വിശദീകരണം നൽകാൻ വിജയോ സംഗീതയോ തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.
തമിഴകത്ത് രാഷ്ട്രീയ ഭാവിയെ ഇത്തരം പ്രചരണങ്ങൾ ബാധിക്കും. അതിനാൽ തന്നെ വാർത്തകൾ അടിസ്ഥാന രഹിതമാണെങ്കിൽ വിജയും കുടുംബവും വിശദീകരണവുമായി രംഗത്ത് വരാത്തത് എന്താണെന്നും ചോദ്യമുണ്ട്.
വിജയ്നെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് തമിഴ് മാധ്യമങ്ങളിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം വിജയ് കടുത്ത വിഷാദത്തിലാണെന്നാണ് വിവരം.

പൊതുവെ അന്തർമുഖനാണ് വിജയ്. ചെറുപ്പത്തിൽ സഹോദരി മരിച്ചത് വിജയ്നെ ഏറെ ബാധിച്ചിരുന്നു. പിൽക്കാലത്ത് അച്ഛൻ എസ്എ ചന്ദ്രശേഖറുമായുള്ള ബന്ധത്തിലും ഉലച്ചിൽ വന്നു. വിവാഹജീവിതത്തിലും പ്രശ്നങ്ങൾ വന്നത് നടന് താങ്ങാൻ പറ്റുന്നുണ്ടാവില്ലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. വിജയും അച്ഛനുമായുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
രാഷ്ട്രീയത്തിലേക്ക് കടന്ന് വരാൻ ശ്രമിക്കുന്ന വിജയ് പക്ഷെ പിതാവുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയില്ല. വിജയ് പീപ്പിൾസ് മൂവ്മെന്റ് ജനറൽ സെക്രട്ടറി ബസ്സി ആനന്ദാണ് എല്ലാം മുന്നിൽ നിന്ന് നടത്തുന്നത്. ഇതിൽ എസ്എ ചന്ദ്രശേഖറിന് വിജയോട് നീരസമുണ്ടെന്നാണ് സൂചന. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അനുമതിയില്ലാതെ തന്റെ പേര് വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്നാരോപിച്ച് വിജയ് പിതാവിനെതിരെ കേസ് കൊടുത്തിരുന്നു.
സ്വകാര്യ ജീവിതത്തെക്കുറിച്ച് തുടരെ വാർത്തകൾ വന്നിട്ടും വിജയ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം വ്യാജ വാർത്തകളെക്കുറിച്ച് വിജയ് സംസാരിച്ചിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾ നടൻ അന്ന് പരാമർശിച്ചില്ല. സോഷ്യൽ മീഡിയയിൽ വരുന്ന 75 ശതമാനം വാർത്തകളും വ്യാജമാണെന്നാണ് പറഞ്ഞത്. ഇത്തരം വാർത്തകൾക്ക് പിന്നിൽ വിജയുടെ കടന്ന് വരവിനെ ഭയക്കുന്ന രാഷ്ട്രീയ എതിരാളികളാണെന്ന് സംസാരമുണ്ട്.
നടന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇവർ വാദിക്കുന്നു. എന്നാൽ ഇതെല്ലാം തെറ്റായ വാർത്തകൾ ആണെങ്കിൽ വിജയുടെ ഒരു വിശദീകരണം കൊണ്ട് എല്ലാം കെട്ടടങ്ങും, എന്നിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന മറുചോദ്യവുമുണ്ട്. ലിയോയാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബർ 19 ന് തിയറ്ററുകളിൽ എത്തും. സഞ്ജയ് ദത്ത്, തൃഷ എന്നിവരും ലിയോയിൽ പ്രധാന വേഷം ചെയ്യുന്നു. വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications