മമ്മൂട്ടിയല്ല, തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയാണ് ലൂസിഫറിലെ ആ സസ്‌പെന്‍സ്?
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മാര്‍ച്ച് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും മാര്‍ച്ച് ഇരുപതിന് ട്രെയിലര്‍ വരാന്‍ പോവുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലറില്‍ വലിയൊരു സര്‍പ്രൈസ് കാത്തിരിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ചെറിയൊരു വേഷത്തില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നോ, അല്ലെങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം ചിത്രത്തിലുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ യാതെരു വിധ സ്ഥിരികരണവും നടത്തിയിരുന്നില്ല. ഇപ്പോഴിതാ നടന്‍ വിജയ് സേതുപതിയെ കുറിച്ചുള്ള വാര്‍ത്തകളാണ് എത്തിയിരിക്കുന്നത്.

ലുസിഫറില്‍ അതിഥി വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുണ്ടെന്നാണ് പ്രചരണം. ചെറിയൊരു വേഷമാണെങ്കിലും ശ്രദ്ധേയമായിരിക്കുന്ന ഒരു കഥാപാത്രമായിരിക്കും വിജയ് സേതുപതിയ്ക്ക് നല്‍കിയതെന്നാണ് കരുതുന്നത്. എന്തായാലും ട്രെയിലര്‍ പുറത്ത് വരുന്നതോടെ അക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവും.
ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം മാര്‍ച്ച് 28 ന് 1500 ഓളം സ്‌ക്രീനുകളില്‍ ഒന്നിച്ചാണ് റിലീസിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷകളിലും ലൂസിഫര്‍ എത്തും. മഞ്ജു വാര്യരാണ് നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, വിവേക് ഒബ്രോയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍


Click it and Unblock the Notifications