ബോക്‌സോഫീസില്‍ ഏറ്റുമുട്ടാന്‍ ദളപതിയും നടിപ്പിന്‍ നായകനും,വിജയ്,സൂര്യ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിന്
തമിഴ് സൂപ്പര്‍താരങ്ങളായ വിജയുടെയും സൂര്യയുടെയും ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഇവരുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം വിജയ്-സൂര്യ സിനിമകള്‍ വീണ്ടും ഒരുമിച്ച് വരികയാണ്.ദളപതി ചിത്രം മാസ്റ്ററും നടിപ്പിന്‍ നായകന്റെ സുരരൈ പോട്രുമാണ് ഒരേദിവസം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

എപ്രില്‍ 9ന് സൂപ്പര്‍ താര ചിത്രങ്ങള്‍ തിയ്യേറ്ററുകളിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൈദി, മാനഗരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് ഉളളത്.
മാസ്റ്ററിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. ഫെബ്രുവരി 14നാണ് വിജയ് ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങുന്നത്. ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധി കൊങ്കാരയാണ് സൂര്യയുടെ സുരരെ പോട്ര് സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സൂര്യ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും നേരത്തെ സമുഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











