ദളപതിയും ചിയാനും ഒന്നിക്കുന്നു? മണിരത്നം ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
Recommended Video

സര്‍ക്കാരിന്റെ വന്‍വിജയത്തിനു ശേഷം ദളപതി വിജയുടെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെര്‍സലിനു ശേഷമുളള വിജയ്-അറ്റ്‌ലീ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. എജിഎസ് എന്‌റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും അടുത്തിടെ നടന്നിരുന്നു.
തെറി,മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെയാണ് ഈ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ചിത്രത്തില്‍ നായികാ വേഷത്തിലെത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അറ്റ്‌ലീ ചിത്രത്തിനു പിന്നാലെ വിജയുടെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി വന്നിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ് നായകവേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

മണിരത്‌നം ചിതത്തില്‍ വിജയ്
ചെക്ക ചിവന്ത വാനത്തിനു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിജയ് നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്ന ചെക്ക ചിവന്ത വാനം വിജയമായതിനു പിന്നാലെയാണ് മണിരത്‌നം പുതിയ സിനിമയുമായി എത്തുന്നത്. മണിരത്‌നത്തിന്റെ സ്വപ്‌ന പദ്ധതിയാണ് പുതിയ ചിത്രമെന്നാണ് അറിയുന്നത്. ഒരു തമിഴ് നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ദളപതി ആദ്യമായി മണിരത്‌നത്തിനൊപ്പം ഒന്നിക്കുന്ന സിനിമയാണിത്.

ഒപ്പം ചിയാനും
ചിയാന്‍ വിക്രമും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. രാവണന്‍ എന്ന ചിത്രത്തിനു ശേഷം വിക്രമും മണിരത്‌നവും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കുമിത്. ചിത്രത്തിലെ വിക്രമിന്റെ പ്രകടനം മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം ചിത്രത്തില്‍ വിജയ്‌ക്കൊപ്പം തുല്യ പ്രാധാന്യമുളള വേഷത്തിലാണ് വിക്രം എത്തുക. ചിത്രത്തില്‍ വിജയും വിക്രമും അഭിനയിക്കാന്‍ സമ്മതമറിയിക്കുകയും ലുക്ക് ടെസ്റ്റുകളില്‍ പങ്കെടുക്കുകയും ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊന്നിയന്‍ ശെല്‍വന്‍
പൊന്നിയന്‍ ശെല്‍വന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മണിരത്നം വര്‍ഷങ്ങളായി ആലോചിക്കുന്ന ഒരു സിനിമയായിരുന്നു ഇത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം യാഥാര്‍ത്ഥ്യമായിരുന്നില്ല. എന്നാലിപ്പോള്‍ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മറ്റു തടസങ്ങളില്ലാതെ മുന്നോട്ട് പോയാല്‍ സിനിമയുടെ ഷൂട്ടിംഗ് 2020ല്‍ ആരംഭിക്കുമെന്നും അറിയുന്നു.

ചിത്രത്തില്‍ ചിമ്പുവും
ദളപതിയ്ക്കും ചിയാനുമൊപ്പം മണിരത്‌നം ചിത്രത്തില്‍ ചിമ്പുവും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മണിരത്‌നത്തിന്റെ മുന്‍ചിത്രമായ ചെക്ക ചിവന്ത വാനത്തില്‍ ഒരു പ്രധാന കഥാപാത്രമായി ചിമ്പുവും എത്തിയിരുന്നു. അരവിന്ദ് സാമി,വിജയ് സേതുപതി,അരുണ്‍ വിജയ് എന്നിവര്‍ക്കൊപ്പമായിരുന്നു ചിമ്പുവും എത്തിയിരുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴില്‍ വീണ്ടും സജീവമാകുകയാണ് ചിമ്പു. സുന്ദര്‍ സിയുടെ പുതിയ സിനിമയിലും ചിമ്പു തന്നെയാണ് നായക വേഷത്തില്‍ എത്തുന്നത്.

വിജയ്-അറ്റ്‌ലീ ചിത്രം
അതേസമയം വിജയുടെ അറ്റ്‌ലീ ചിത്രം ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പാക്കാന്‍ എത്തുന്ന കോച്ചായിട്ടാകും ദളപതി എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ദളപതിയുടെ കരിയറിലെ 63ാമത് ചിത്രമായിരിക്കും ഇത്. അടുത്ത വര്‍ഷം ദീപാവലിക്കായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











