»   » സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ആ കൂട്ടുകെട്ട് സംഭവിക്കുന്നു, വിജയ്, വിക്രം കൂടെ രാംചരണും

സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ആ കൂട്ടുകെട്ട് സംഭവിക്കുന്നു, വിജയ്, വിക്രം കൂടെ രാംചരണും

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളായ ഇളയദളപതിയും ചിയാനും ഒരുമിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാലോകം വര്‍ഷങ്ങളായി കാത്തിരിക്കുന്ന കൂടിച്ചേരല്‍ സംഭവിക്കുന്നത് മണിരത്‌നം ചിത്രത്തിലൂടെയാണ്. ഇരുവര്‍ക്കൊപ്പം തെലുങ്ക് യുവതാരം രാംചരണും ഉണ്ട്.

കാര്‍ത്തി നായകനായ കാട്രുവെളിയാടലിനു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂവരും ഒരുമിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ദളപതിയില്‍ രജനീകാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി മൂന്നുപേരയും ചേര്‍ത്ത് സിനിമയൊരുക്കി പ്രേക്ഷക കൈയ്യടി നേടിയ സംവിധായകന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ്.

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

പുതിയ ചിത്രമായ കാട്രുവെളിയിടെയുടെ റിലീസിനു ശേഷമേ മണിരത്‌നം തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുകയുള്ളൂ. ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത സംവിധായകന്റെ ഓരോ ചിത്രത്തെക്കുറിച്ചും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. അതിനാല്‍ത്തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഒത്തുചേരല്‍ അദ്ദേഹത്തിന്റെ സിനിമയിലൂടെയാണെന്ന റിപ്പോര്‍ട്ടിന്റെ സ്ഥിരീകരണത്തിനായി സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.

ഗാങ്ങ്‌സ്റ്റര്‍ ചിത്രമായിരിക്കുമോ??

ഗാങ്ങ്‌സറ്റര്‍ പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും ഇതെന്നുള്ള തരത്തിലാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മുന്‍നിര താരങ്ങളെ ഒന്നിപ്പിക്കുമ്പോള്‍ സംവിധായകന്റെ റിസ്‌ക് കൂടുകയാണ്. ഇളയദളപതി ആരാധകരെ മാത്രമല്ല ചിയാന്‍ ഫാന്‍സിനെയും തൃപ്തിപ്പെടുത്തുകയെന്ന വലിയ വെല്ലുവിളി സംവിധായകന്‍ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.

ഇളയദളപതിയും ചിയാനും സമ്മതിച്ചു

ഒരുമിച്ച് അഭിനയിക്കുന്നതിനായി വിക്രമും വിജയ് യും സമ്മതിച്ചുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കേട്ട ഇരുവരും അഭിനയിക്കാന്‍ സമ്മതം മൂളിയെന്നാണ് പറയുന്നത് . ഔദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ കാത്തിരുന്നേ പറ്റൂ.

ആരാധകരെ തൃപ്തിപ്പെടുത്തുമോ??

തമിഴ് സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന ആ കൂട്ടുകെട്ട് ഉടന്‍ സംഭവിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ മണിരത്നം ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Reports just coming in from various sources reveal that Mani Ratnam is planning to make a full fledged action movie after ‘Kaatru Veliydai’ on the lines of his super hit ‘Thalapathy’ that starred Rajini, Mammootty and Arvind Swamy. The most breathtaking buzz on this front is that Vijay, Vikram and Ram Charan Teja will be the three heroes for Mani Ratnam. There are already more or less confirmed information that talks have been held with Ram Charan and now, according to sources Vijay and Vikram have both heard the script and given their nod.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam