വിജയ്ക്കും വിക്രമിനും കഴിഞ്ഞില്ല! മക്കളിലൂടെ അത് സാധിക്കുമോ? താരപുത്രന്‍മാര്‍ ഒരുമിച്ചെത്തുമോ? കാണൂ!

Recommended Video

വിജയ്ക്കും വിക്രമിനും കഴിഞ്ഞില്ല! മക്കളിലൂടെ അത് സാധിക്കുമോ?

തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒന്നടങ്കം ത്രസിപ്പിക്കുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അടുത്ത സിനിമ ഏതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് തമിഴകം. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനായ ശങ്കറിന്റെ പുതിയ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. കമല്‍ഹാസനൊപ്പമുള്ള ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം അണിയറയില്‍ പുരോഗമിക്കുകയാണ്. 1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ മികച്ച വിജയമായിരുന്നു സമ്മാനിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാംഭാഗവുമായെത്തുകയാണ് സംവിധായകന്‍.

ജനുവരി 18നായിരുന്നു ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം തുടങ്ങിയത്. താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് ശങ്കര്‍. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണ് ഇന്ത്യന്‍ 2 ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ സിനിമയ്ക്ക് ശേഷം അദ്ദേഹമൊരുക്കുന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നുണ്ട്. താരപുത്രന്‍മാരെ ഒരുമിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണേ്രത അദ്ദേഹം. തെന്നിന്ത്യയുടെ സ്വന്തം താരമായ ഇളയദളപതിയുടെയും ചിയാന്റയും മക്കളെ ഒരുമിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

താരപുത്രന്‍മാരെ ഒരുമിപ്പിക്കുന്നു

താരപുത്രന്‍മാരെ ഒരുമിപ്പിക്കുന്നു

തമിഴകത്തെ ഒന്നടങ്കം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിജയിന്റെയും വിക്രമിന്റെയും മക്കളെ വെച്ച് സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശങ്കറെന്നും ഇന്ത്യന്‍ 2ന് ശേഷം അദ്ദേഹം ചെയ്യുന്ന സിനിമ ഇതായിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇരുവരുടേയും ആരാധകര്‍ ഇക്കാര്യത്തെ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ അത്തരത്തിലൊരു കൂടിച്ചേരല്‍ സംഭവിക്കുമോയെന്നറിയാനായി ഇനിയുമേറെ കാത്തിരിക്കണം.

 സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

ധ്രുവിനേയും സഞ്ജയിനേയും നായകനാക്കി സിനിമയൊരുക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ തംരഗമായി മാറിയിട്ടുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വിജയും വിക്രമും ഒരുമിച്ചെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ നേരത്തെ പ്രചരിച്ചിരുന്നു. ഇന്നുവരെയും അത് സംഭവിച്ചിട്ടില്ല, അതിനിടയിലാണ് താരപുത്രന്‍മാര്‍ ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പ്രചരിക്കുന്നത് ഗോസിപ്പാണെന്നും അത്തരത്തിലുള്ള കാര്യം അടുത്തെങ്ങും സംഭവിക്കാനിടയില്ലെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ധ്രുവിന്റെ ആദ്യ സിനിമ

ധ്രുവിന്റെ ആദ്യ സിനിമ

വിക്രമിന് പിന്നാലെ മകന്‍ ധ്രുവും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. നേരത്തെ തന്നെ സിനിമയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മതി സിനിമാപ്രവേശമെന്ന നിലപാടിലായിരുന്നു താരകുടുംബം. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പുമായാണ് ധ്രുവ് എത്തുന്നത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടീസര്‍ കണ്ട് വിമര്‍ശിച്ചവര്‍ പോലും ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ കൈയ്യടിച്ചിരുന്നു.

 ഇന്ത്യന്‍ 2 ന്റെ തിരക്കില്‍

ഇന്ത്യന്‍ 2 ന്റെ തിരക്കില്‍

ഇന്ത്യന്‍ 2 ന്റെ തിരക്കിലാണ് ശങ്കര്‍. ആദ്യഭാഗത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരെല്ലാം രണ്ടാം ഭാഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആകാംക്ഷയിലാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. സേനാപതിയുടെ ഇത്തവണത്തെ വരവില്‍ എന്തൊക്കെയായിരിക്കും സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നെടുമുടി വേണു, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലൈക്ക് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയിന് പിന്നാലെ മകനും

വിജയിന് പിന്നാലെ മകനും

വിജയിന് പിന്നാലെ തന്നെ മകനും വെള്ളിത്തിരയിലേക്കെത്തിയിരുന്നു. പിതാവിനൊപ്പം സിനിമയുമായെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. ഷോര്‍ട്ട് ഫിലിമുകളാെരുക്കിയാണ് ജേസണ്‍ സഞ്ജയ് ഞെട്ടിച്ചത്. ധ്രുവും ജേസണും ഒരുമിച്ചെത്തുകയാണെങ്കില്‍ അത് വലിയ സംഭവമായിരിക്കുമെന്നും ആരാധകര്‍ പറയുന്നു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ധ്രുവിന് ആശംസയോടെ

ധ്രുവിന് ആശംസയോടെ

കാത്തിരിപ്പിന് വിരാമമിട്ട് പ്രണയദിനത്തില്‍ സിനിമയുമായെത്തുകയാണ് ധ്രുവ്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റീമേക്ക് ചിത്രമായതിനാല്‍ത്തന്നെ ചില്ലറ വെല്ലുവിളികളായിരുന്നില്ല ധ്രുവിനെ കാത്തിരുന്നത്. ധ്രുവിന്റെ അരങ്ങേറ്റത്തിന് ആശംസ നേര്‍ന്ന് സൂര്യയും വിജയ് യുമൊക്കെ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X