ഡയമണ്ട് ബിസിനസുകാരിയോ? മുന്‍ഭാര്യയ്ക്ക് ആശംസയുമായ് വിജയ് യേശുദാസ്! വേര്‍പിരിഞ്ഞിട്ടും സൗഹൃദത്തിലാണ് താരങ്ങള്‍

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ എന്നതില്‍ നിന്നും മലയാളത്തിലെ പ്രിയപ്പെട്ട ഗായകനായി വിജയ് യേശുദാസ് വളര്‍ന്ന് കഴിഞ്ഞു. സ്വന്തം കഴിവിലൂടെ ഒരു സ്ഥാനത്ത് എത്താന്‍ താരത്തിന് സാധിച്ചുവെന്ന് പറയാം. ഏറ്റവും പുതിയതായി പല സിനിമകളിലും പാടി സജീവമായി കൊണ്ടിരിക്കുകയാണ് താരമിപ്പോള്‍.

അതേ സമയം വിജയ് യേശുദാസിന്റെ ദാമ്പത്യ ജീവിതം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. നിലവില്‍ ഭാര്യ ദര്‍ശന ബാലഗോപാലുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരിക്കുകയാണ് താരം. താന്‍ വിവാഹമോചിതനായെന്ന വിവരം വളരെ പതിയെയാണ് ഗായകന്‍ പരസ്യമായി പ്രഖ്യാപിക്കുന്നത്.

vijay-yesudas

ഇപ്പോള്‍ കുറച്ച് കാലമായി വിജയ് യേശുദാസ് മറ്റൊരു പ്രണയബന്ധത്തിലാണെന്ന തരത്തില്‍ കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും ഔദ്യോഗികമായ വ്യക്തത ഇനിയും വന്നിട്ടില്ല. അതേ സമയം മുന്‍ഭാര്യ ദര്‍ശനയുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണ് ഗായകന്‍. വേര്‍പിരിഞ്ഞതിന് ശേഷം ഇരുവര്‍ക്കുമിടയില്‍ പഴയത് പോലെയുള്ള സൗഹൃദമുണ്ടെന്ന് തെളിയിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

വിജയുമായി പിരിഞ്ഞതിന് ശേഷം രണ്ട് മക്കളുടെ കാര്യം നോക്കുന്നതും ദര്‍ശനയാണ്. മക്കളുടെ ആവശ്യങ്ങള്‍ക്കായി ഇരുവരും ഒരുമിക്കാറുണ്ടെന്നാണ് സൂചനകള്‍. എന്നിരുന്നാലും മുന്‍ഭാര്യയുടെ നേട്ടങ്ങളിലും പുതിയ സംരംഭങ്ങളിലും അഭിമാനം കൊള്ളുകയാണ് വിജയ്. കഴിഞ്ഞ ദിവസം ദര്‍ശനയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയ ഗായകന്റെ പോസ്റ്റിനെ പറ്റിയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

ഡയമണ്ടുമായി ബന്ധപ്പെട്ടുള്ള ബിസിനസാണ് ദര്‍ശന ചെയ്യുന്നത്. സ്ത്രീകള്‍ അധികം കടന്നു വന്നിട്ടില്ലാത്ത ഈ മേഖലയില്‍ കഴിവ് തെളിയിക്കാനും ഉയര്‍ച്ചിയിലേക്ക് എത്താനും ദര്‍ശനയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ലാബില്‍ വികസിപ്പിച്ച വജ്രങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡിന്റെ ഉടമയാണ് ദര്‍ശന. അവരുടെ പുത്തന്‍ സംരംഭത്തിന് പ്രോത്സാഹനവുമായിട്ടാണ് വിജയ് യേശുദാസും എത്തിയിരിക്കുന്നത്.

vijay-yesudas

ദര്‍ശനയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള വിജയ് യേശുദാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായത്. വിജയ് മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തും ഗായികയുമായ ശ്വേത മോഹനും ദര്‍ശനയ്ക്ക് ആശംസ അറിയിച്ചിരുന്നു. ഇത് മാത്രമല്ല വനിതാ ദിനത്തില്‍ തന്റെ ജീവിതത്തിലുള്ള ശക്തരായ വനിതകള്‍ക്കെല്ലാം ആശംസയുമായി വിജയ് യേശുദാസ് എത്തിയിരുന്നു. ദര്‍ശന ഉള്‍പ്പെടെ ആ ലിസ്റ്റില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

2007 ജനുവരിയിലായിരുന്നു വിജയ് യേശുദാസും ദര്‍ശന ബാലഗോപാലും വിവാഹിതരാവുന്നത്. ദുബായില്‍ വച്ച് കണ്ടുമുട്ടിയ താരങ്ങള്‍ ഏറെ കാലം പ്രണയത്തിലായിരുന്നു. ദര്‍ശനയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് വിജയ് യേശുദാസുമായി പരിചയപ്പെടുന്നത്. അന്ന് വിജയ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ ദര്‍ശനയും പങ്കെടുത്തിരുന്നു. ആ കൂടിച്ചേരലിന് ശേഷമാണ് ഇരുവരും സൗഹൃദത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

വിവാഹ ശേഷം വിജയുടെ ഉയര്‍ച്ച താഴ്ചകളിലെല്ലാം ഭാര്യയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മാത്രമല്ല അഭിപ്രായ വ്യത്യാസങ്ങളും ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നതോടെയാണ് ഇരുവരും വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

Read more about: vijay yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X