ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോത്തിലെ നായകന്‍ വിനായകന്‍? പ്രതിഫലം കോടികളെന്ന് റിപ്പോര്‍ട്ട്..!

Recommended Video

പോത്ത് സിനിമയില്‍ വിനായകന് ഒരു കോടി രൂപ പ്രതിഫലം? | filmibeat Malayalam

ഹിറ്റ് സിനിമകളുമായി ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷമെത്തിയ അങ്കമാലി ഡയറീസ് എന്ന സിനിമയായിരുന്നു അക്കൂട്ടത്തില്‍ ശ്രദ്ധേയമായത്. ഈ വര്‍ഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഈ മ യൗ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിജോയുടെ അടുത്ത സിനിമയെ കുറിച്ച് അറിയാനുള്ള ആകാംഷയിലാണ് സിനിമാ പ്രേമികള്‍.

ലിജോ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയുടെ പേര് പോത്ത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെയി ഈ മ യൗവിലും വിനായകനായിരുന്നു കേന്ദ്ര കഥാപാത്രത്തില്‍ അഭിനയിച്ചത്. സിനിമയിലെ വിനായകന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

vinayakan-lead-lijo-jose-pellissery-s-next

18 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി ഈ മ യൗ റെക്കോര്‍ഡ് നേടിയിരുന്നു. ഇനി വരാനിരിക്കുന്ന പോത്ത് 40 ദിവസത്തെ ഷൂട്ടിംഗാണ് ആവശ്യമുള്ളതെന്നാണ് റിപ്പോര്‍ട്ട്. അത് മാത്രമല്ല സിനിമയില്‍ അഭിനയിക്കുന്നതിന് വിനായകന് 1 കോടി രൂപ വരെ പ്രതിഫലം കിട്ടുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മലയാളത്തിലെ യുവതാരങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും വലിയ പ്രതിഫലമാണിത്.

അങ്കമാലി ഡയറീസിലും സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആന്റണി വര്‍ഗീസും സിനിമയിലുണ്ടെന്നാണ് സൂചന. നേരത്തെ നിവിന്‍ പോളിയെയും ആന്റണിയെയും നായകന്മാരാക്കി പോത്ത് വരുമെന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യം ലിജോ നിഷേധിച്ചിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X