»   » ദിവ്യയുടെ പ്രസവം കഴിഞ്ഞിട്ട് എല്ലാം; വിനീത് ശ്രീനിവാസന്‍ ഇനി ഭാര്യയ്ക്കടുത്ത് നിന്ന് എങ്ങോട്ടുമില്ല!

ദിവ്യയുടെ പ്രസവം കഴിഞ്ഞിട്ട് എല്ലാം; വിനീത് ശ്രീനിവാസന്‍ ഇനി ഭാര്യയ്ക്കടുത്ത് നിന്ന് എങ്ങോട്ടുമില്ല!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്ക് പിന്നാലെ പോകുമ്പോഴാണ് പലരുടെയും കുടുംബം തകരുന്നത്. എന്നാല്‍ മലയാളത്തിലെ പല യുവതാരങ്ങള്‍ക്കും കുടുംബം തന്നെയാണ് വലുത്. വിനീത് ശ്രീനിവാസനും അങ്ങനെ തന്നെ.

വിനീത് ശ്രീനിവാസന്‍ അന്വേഷിച്ച് നടന്ന ആളെ കണ്ടെത്തി.. ദാ ഇവിടെയുണ്ട്

ഭാര്യയുടെ പ്രസവം അടുപ്പിച്ച് വിനീത് ശ്രീനിവാസന്‍ തിരക്കുകളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നു. ഇനി ദിവ്യയുടെ പ്രസവം കഴിഞ്ഞതിന് ശേഷം മാത്രമേ സിനിമാ തിരക്കുകളിലേക്കുള്ളൂ എന്നാണ് കേള്‍ക്കുന്നത്.

ചെന്നൈയില്‍

ചെന്നൈയിലാണ് ദിവ്യയുടെ പ്രസവം നടക്കുന്നത്. പുതിയ ചിത്രമായ സിനിമാക്കാരന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് വിനീത് നേരെ ചെന്നൈയിലേക്ക് പോയത്രെ. നാളെയാണ് (ജൂണ്‍ 10) ദിവ്യയുടെ ഡേറ്റ് പറഞ്ഞിരിയ്ക്കുന്നത്.

ദിവ്യയും വിനീതും

കോളേജ് പഠനകാലത്തുള്ള പ്രണയമായിരുന്നു ദിവ്യയും വിനീതും. 2004 ല്‍ തുടങ്ങിയ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തി. 2012 ഒക്ടോബറിലായിരുന്നു വിനീതിന്റെയും ദിവ്യയുടെയും വിവാഹം.

വിനീത് തിരക്കില്‍

ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് വിനീതിപ്പോള്‍. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീനിതിനൊപ്പം രജീഷ വിജയനാണ് നായികയായി എത്തുന്നത്. രഞ്ജി പണിക്കര്‍, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ്.

പ്രസവ ശേഷം

ദിവ്യയുടെ പ്രസവ ശേഷം വീണ്ടും വിനീത് തന്റെ സിനിമാ തിരക്കുകളിലേക്ക് കടക്കും. തോമസ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി വിനീത് അഭിനയിക്കുന്നത്. തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ കുറിച്ച് ഇതുവരെ വിനീത് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

English summary
Vineeth Sreenivasan took a break from films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam