പണമാണ് വിഷയം, എപ്പോഴും സംസാരമത്; ആ വീട്ടിനുള്ളിൽ നടക്കുന്ന പ്രശ്നം; ഐശ്വര്യ-അഭിഷേക് ഭാവിയെക്കുറിച്ച് വാദം

നടി ഐശ്വര്യ റായുടെ കുടുംബ ജീവിതം കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ഭർത്താവ് അഭിഷേക് ബച്ചനും അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യക്ക് അസ്വാരസ്യങ്ങളുണ്ടെന്നാണ് ആരാധകരുടെ വാദം. എന്നാൽ‌ താര കുടുംബം അഭ്യൂഹങ്ങളോട് ഇതുവരെയും പ്രതികരിച്ചില്ല. അഭിഷേകിനെയും ഐശ്വര്യയെയും ഇപ്പോഴും പൊതുവേദികളിൽ ഒരുമിച്ച് കാണാമെങ്കിലും എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഇവർക്കിടയിലുള്ളതായി തോന്നും.

പഴയത് പോലെ സന്തോഷം ഇവരുടെ മുഖത്തില്ല. ഐശ്വര്യയുടെ ലോകം മകൾ ആരാധ്യയായിക്കഴിഞ്ഞു. അഭിഷേകാണെങ്കിൽ സിനിമകളുടെ തിരക്കിലും അഭിഷേകിന്റെ വീട്ടുകാരുമായി വലിയ അടുപ്പം ഐശ്വര്യ കാണിക്കുന്നേയില്ല. പ്രത്യേകിച്ചും ഭർതൃമാതാവ് ജയ ബച്ചനോടും അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനോടും. അടുത്തടുത്താണ് അഭിഷേകും ഐശ്വര്യയും ജയ ബച്ചനും അമിതാഭും താമസിക്കുന്നത്. അച്ഛനെയും അമ്മയെയും പിരിഞ്ഞ് നിൽക്കാൻ തനിക്ക് പറ്റില്ലെന്ന് അഭിഷേക് നേരത്തെ വ്യക്തമാക്കിയതാണ്.

Aishwarya Rai  Abhishek Bachchan

വിവാ​ഹത്തോടെയാണ് ഐശ്വര്യയുടെ കരിയർ കൂപ്പുകുത്തിയതെന്ന വാദം ആരാധകർക്കുണ്ട്. ആ​ഗോള തലത്തിൽ അറിയപ്പെട്ടിരുന്ന ഐശ്വര്യ വിവാഹ ശേഷം സിനിമകൾ പാടേ കുറച്ചു. മകൾ പിറന്ന ശേഷം വലിയ ഇടവേളയിലേക്കും പോയി. പിന്നീട് തിരിച്ച് വന്നെങ്കിലും പഴയത് പോലെ സജീവമായില്ല. അഭിഷേക്-ഐശ്വര്യ വിവാഹ ജീവിതത്തെക്കുറിച്ച് ജ്യോതിഷി ഡോ ​ഗീതാഞ്ജലി സക്സേന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

2025 സെപ്റ്റംബർ മാസം വരെ വിവാ​ഹ ജീവിതത്തിൽ രണ്ട് പേരും പ്രശ്നങ്ങൾ നേരിടുമെന്നും സെപ്റ്റംബർ മാസം വരെ ഈ പ്രശ്നങ്ങൾ അതിജീവിച്ച് ഒരുമിച്ച് മുന്നോട്ട് പോയാൽ വിവാഹ ബന്ധം നിലനിൽക്കുമെന്നും ​ഗീതാഞ്ജലി സക്സേന ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നത്തിന്റെ കാരണത്തെക്കുറിച്ചും ​ഗീതാഞ്ജലി സക്സേന സംസാരിക്കുന്നുണ്ട്.
വൈകാരികമായ പ്രശ്നങ്ങളല്ല അവർ തമ്മിൽ. മറിച്ച് പണമാണ് വിഷയമെന്നും ​ഗീതാഞ്ജലി സക്സേന വാദിക്കുന്നു.

Aishwarya Rai  Abhishek Bachchan

പണം സംബന്ധിച്ച് ഒരുപാട് സംഭാഷണങ്ങൾ അവർക്കിടയിൽ നടക്കുന്നുണ്ട്. ഇമോഷനല്ല ഇവിടെ. പണമാണ്, താൻ ​ഗണിച്ച് നോക്കുമ്പോൾ ഇതാണ് വ്യക്തമാകുന്നതെന്നും ഗീതാഞ്ജലി സക്സേന പറയുന്നു. ഇതിനൊപ്പം രണ്ട് പേർക്കും ചുറ്റിലുമുള്ള നിയന്ത്രണങ്ങളും പ്രശ്നമാണെന്ന് ​ഗീതാഞ്ജലി വാദിക്കുന്നു. അഭിഷേക് മാതാപിതാക്കളുടെയടുത്ത് നിന്നും മാറി താമസിക്കുന്നത് വിവാഹ ജീവിതത്തിന് ​ഗുണം ചെയ്യുമെന്നും ജ്യോതിഷി പറയുന്നുണ്ട്. വീട്ടിനുള്ളിൽ ഒരുപാട് മുറുമുറുപ്പുകൾ ഉണ്ട്. അത് ചെയ്യൂ, ഇത് ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നൊക്കെ.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഐശ്വര്യ റായ്ക്ക് ഇത് സഹിക്കാനായില്ലെന്നും ഗീതാഞ്ജലി സക്സേന പറയുന്നു. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യ റായെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മണിരത്നം സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പുറത്തിറങ്ങിയത്. ഐശ്വര്യയെ തുടർന്നും സിനിമകളിൽ സജീവമായി കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ തുടരെ സിനിമകൾ ചെയ്യാൻ ഐശ്വര്യ ഇന്ന് തയ്യാറല്ല.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X