കൂട്ടുകുടുംബമാകുമ്പോൾ പ്രശ്നമുണ്ടാകും, താമസം മാറിയിട്ടും ജ്യോതിക അക്കാര്യം ശ്രദ്ധിക്കുന്നു; ചാർമിള
അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ കടുത്ത ഹേറ്റ് ക്യാമ്പയിൻ നേരിടുന്ന താര ദമ്പതിരളാണ് സൂര്യയും ജ്യോതികയും. സൂര്യക്ക് തുടരെ പരാജയ സിനിമകൾ വന്നതിന് പിന്നാലെ നടന്റെ വ്യക്തിപരമായ കാര്യങ്ങൾ പോലും വലിച്ചിഴച്ച് ചിലർ കുറ്റപ്പെടുത്തുന്നു. യാഥാസ്ഥിതികരായ ചില തമിഴ് പ്രേക്ഷകർക്ക് സൂര്യ ഭാര്യയുടെ സ്വന്തം നാടായ മുംബെെയിലേക്ക് താമസം മാറിയത് ഉൾക്കൊള്ളാനായിട്ടില്ല. ജ്യോതിക സൂര്യയുടെ കൂട്ടുകുടുംബവുമായി ഒത്ത് പോകാൻ പറ്റാത്തത് കൊണ്ടാണ് താമസം മാറിയതെന്നാണ് ഇവരുടെ വാദം.
സൂര്യയുടെ പിതാവ് ശിവകുമാറിന് ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതിൽ എതിർപ്പുണ്ടെന്നും വാദമുണ്ട്. ഇപ്പോഴിതാ ജ്യോതികയെക്കുറിച്ച് സംസാരിക്കുകയാണ് നടി ചാർമിള, ജ്യോതികയ്ക്ക് നേരെയുള്ള കുറ്റപ്പെടുത്തൽ തീർത്തും അനാവശ്യമാണെന്ന് ചാർമിള പറയുന്നു. സംസാരം ഒരു മിൻസാരം എന്നൊരു സിനിമയുണ്ട്. അതിൽ അവസാന സീനിൽ ലക്ഷ്മിയമ്മ ഒരു ഡയലോഗ് പറയുന്നുണ്ട്. ഇത്രയും നാൾ എല്ലാവരും ഒന്നായിരുന്നു. ഇനി നിങ്ങൾ നന്നായി ജീവിക്കുന്നു, ഞങ്ങളും നന്നായി ജീവിക്കുന്നു. വിശേഷങ്ങൾ ഒത്തു ചേർന്ന് ആഘോഷിക്കാം എന്നാണ് പറയുന്നത്. ഈ സിനിമ എത്ര വർഷം മുമ്പ് വന്നതാണ്.

കൂട്ടുകുടുംബമായി കഴിയാനാകില്ല, എന്തെങ്കിലും പ്രശ്നമുണ്ടാകും. അത് എല്ലാവരെയും ബാധിക്കും വേണ്ട, ഒരോ വീടുകളിൽ കഴിയാം എന്നാണ് ആ സിനിമയിൽ പറയുന്നത്. നോർത്ത് ഇന്ത്യൻ പെൺകുട്ടിയാണ് ജ്യോതിക. അവർ പ്രീതി സിന്റയെ പോലെയോ സാറ ടെണ്ടുൽക്കറെ പോലെയോ മോശമായ പോസ്റ്റുകളിട്ടോ. ഇല്ല. ജ്യോതിക അവരുടെ ഭർത്താവിനൊപ്പം സന്തോഷത്തോടെ കറങ്ങുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. ഇപ്പോഴും നമ്മുടെ നാടിനും സംസ്കാരത്തിനും ചേരുന്ന ഫോട്ടോകളാണ് ജ്യോതികയിടുന്നത്. തമിഴ് ജനത അവർക്ക് പ്രധാനമാണ്. മോശമായി ജ്യോതികയെക്കുറിച്ച് കമന്റിടുന്നത് തെറ്റാണെന്നും ചാർമിള പറഞ്ഞു.
ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതിൽ ശിവകുമാറിന് താൽപര്യമില്ലെന്നും ഇത് കാരണമുള്ള അസ്വാരസ്യമാണ് ജ്യോതിക മുംബെെയിലേക്ക് പോകാൻ കാരണമെന്ന് നേരത്തെ ഗോസിപ്പുകൾ വന്നപ്പോൾ ജ്യോതിക ഇത് നിഷേധിക്കുകയാണുണ്ടായത്. ഭർതൃപിതാവ് തന്റെ കരിയറിന് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹവുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും ജ്യോതിക പറഞ്ഞു. അതേസമയം മുംബെെയിലേക്ക് മാറിയ ശേഷമാണ് ജ്യോതിക കരിയറിൽ കൂടുതൽ സജീവമായത്. 2006 ലായിരുന്നു സൂര്യ-ജ്യോതിക വിവാഹം. അന്ന് തമിഴകത്തെ തിരക്കുള്ള നടിയാണ് ജ്യോതിക. വിവാഹത്തോടെ നടി അഭിനയ രംഗം വിട്ടു. ജ്യോതിക അഭിനയ രംഗത്ത് തുടരരുതെന്ന നിർബന്ധം ശിവകുമാറിനുണ്ടായിരുന്നു. 2015 ൽ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്.

അന്ന് ശിവകുമാർ പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ജ്യോതിക തുടർന്നും സിനിമകൾ ചെയ്യും. എത്ര സിനിമ ചെയ്താലും മുൻഗണന കുടുംബത്തിനും കുട്ടികൾക്കും ഭർത്താവിനുമാണ്. അതിന് ശേഷമേയുള്ളൂ സിനിമയെന്ന് ശിവകുമാർ പറഞ്ഞു. മരുമകളുടെ കരിയറിൽ കയറി അഭിപ്രായം പറഞ്ഞ ശിവകുമാറിന് അന്ന് സോഷ്യൽ മീഡിയയിൽ വിമർശനം നേരിടേണ്ടി വന്നു. 36 വയതിനിലൂടെ തിരിച്ച് വന്നെങ്കിലും പിന്നീട് അധികം സിനിമകൾ ചെന്നെെയിൽ താമസിച്ചിരുന്ന കാലത്ത് ജ്യോതിക ചെയ്തിരുന്നില്ല. മുംബൈയിലേക്ക് മാറിയ ശേഷം സിനിമാ രംഗത്ത് സജീവമായതിന് പുറമെ പഴയ സ്റ്റെലിഷായ ജ്യോതികയെ ആരാധകർ കണ്ടു. ചെന്നെെയിൽ ശിവകുമാർ ജ്യോതികയെ വല്ലാതെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നെന്ന് ഇതെല്ലാം ചൂണ്ടിക്കാട്ടി ജ്യോതികയുടെ ആരാധകർ പറയുന്നുണ്ട്.


Click it and Unblock the Notifications











