രശ്മിക പ്രാക്ടിക്കലാണ്; വിജയുടെ ഭാര്യയായി സമാന്ത വന്നേക്കാം; വീട്ടുകാരും സമ്മതിക്കും; ഫിലിം ജേർണലിസ്റ്റ്

സമാന്തയും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് അഭിനയിച്ച ഖുശി എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ഖുശി. റൊമാന്റിക് ചിത്രത്തിലെ രണ്ട് പേരുടെയും കെമിസ്ട്രി ഏവരും എടുത്ത് പറയുന്നുണ്ട്. ചിത്രത്തിലെ ഇന്റിമേറ്റ് രം​ഗങ്ങൾ ഇതിനകം ചർച്ചയായിട്ടുണ്ട്. ചുംബന രം​ഗങ്ങളിൽ ആരാധകർക്ക് രണ്ട് അഭിപ്രായമാണ്. ചിലർ സമാന്തയയെ കുറ്റപ്പെടുത്തുകയാണുണ്ടായത്. എന്നാൽ നടി ഇതൊന്നും കാര്യമാക്കുന്നില്ല.

സമാന്തയെക്കുറിച്ചും വിജയ് ദേവരകൊണ്ടയെക്കുറിച്ചും നിരവധി ​ഗോസിപ്പുകളും വരുന്നുണ്ട്. ഖുശിയുടെ ഷൂട്ടിം​ഗിനിടെ രണ്ട് പേരും അടുത്ത സുഹൃത്തുക്കളായി മാറിയിട്ടുണ്ട്. നടിക്ക് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച സമയത്താണ് ഖുശിയുടെ ഷൂട്ട് നടക്കുന്നത്. സമാന്തയുടെ വിഷമഘട്ടങ്ങൾ വിജയ് ദേവരകൊണ്ട നേരിൽ കണ്ടിട്ടുണ്ട്. അതിനാൽ തന്നെ നടിയോട് വലിയ മതിപ്പ് വിജയ് ദേവരകൊണ്ടയ്ക്കുണ്ട്.

Vijay Deverakonda, Samantha

അഭിമുഖങ്ങളിൽ ഇക്കാര്യം നടൻ തുറന്ന് പറയുകയും ചെയ്യുന്നു. വിജയ് ദേവരകൊണ്ട-സമാന്ത സൗഹൃദത്തെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ട് പേരും പ്രണയത്തിലാകാൻ സാധ്യതയുണ്ടെന്ന് ഇദ്ദേഹം പറയുന്നു. വിജയ് ദേവരകൊണ്ടയുടെ കാമുകിയായി അറിയപ്പെടുന്ന നടി രശ്മിക മന്ദാനയെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം നടക്കാൻ സാധ്യതയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

വിജയ് ദേവരകൊണ്ടയ്ക്ക് മുമ്പ് രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. എന്നാൽ അത് പിരിഞ്ഞു. ലൈം ലൈറ്റിൽ നിറഞ്ഞ് നിൽക്കുന്ന സമയത്ത് വിജയ് ദേവരകൊണ്ടയെ രശ്മിക വിവാഹം ചെയ്യാൻ സാധ്യതയില്ല. ബുദ്ധിശാലിയായ പെൺകുട്ടിയാണ് രശ്മിക. രണ്ട് തവണ ഞാൻ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. വളരെ പ്രാക്ടിക്കലാണ്. മറുവശത്ത് സമാന്തയ്ക്ക് മനം മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്.

Vijay Deverakonda, Samantha

വിജയ് ദേവരകൊണ്ടയുമായി സമാന്തയുടെ വിവാഹം നടന്നേക്കാം. ഇൻഡസ്ട്രി അത് ആഘോഷിക്കുമെന്നും ചെയ്യാറു ബാലു പറയുന്നു. അസുഖമുൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വിജയ് ദേവരകൊണ്ട സമാന്തയ്ക്ക് ആശ്വാസമായിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ ഒരു സ്ത്രീക്ക് സ്നേഹം ആവശ്യമാണ്. ഇരുവരും പ്രണയത്തിലാകാൻ സാധ്യതയുണ്ട്. സമാന്തയയെ വിജയ് ദേവരകൊണ്ട വിവാഹം ചെയ്യുകയാണെങ്കിൽ നടൻ യഥാർത്ഥ ജീവിതത്തിലും താരമാകുമെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

ഖുശിയിലെ രണ്ട് പേരുടെയും കെമിസ്ട്രി യഥാർത്ഥ ജീവിതത്തിലെ ഭാര്യക്കും ഭർത്താവിനും ഉണ്ടാകില്ലെന്നും ഫിലിം ജേർണലിസ്റ്റ് വ്യക്തമാക്കി. വിജയ് ദേവരകൊണ്ടയുടെ കുടുംബം സമാന്തയെ മരുമകളായി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു. സിനിമയുമായി വലിയ ബന്ധമില്ലാത്തവരാണ് വിജയ് ദേവരകൊണ്ടയുടെ കുടുംബം. പക്ഷെ സമാന്ത എത്ര കഷ്ടപ്പെട്ടാണ് ഉയർന്ന് വന്നതെന്നൊക്കെ വിജയ് ദേവരകൊണ്ട മാതാപിതാക്കളോട് പറഞ്ഞേക്കാം.

സമാന്തയ്ക്ക് സിനിമാ മേഖലയെക്കുറിച്ച് അറിയാം, മകന് തുണയായി ഒപ്പമുണ്ടാവും തുടങ്ങിയ ഘടകങ്ങൾ പരി​ഗണിച്ച് വിജയ് ദേവരകൊണ്ടയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചേക്കാം എന്നും ചെയ്യാറു ബാലു പറയുന്നു. അതേസമയം സിനിമാ ലോകത്ത് നിന്നും വരുന്ന ഇത്തരം സംസാരങ്ങളെ സമാന്തയോ വിജയ് ദേവരകൊണ്ടയോ കാര്യമാക്കാറില്ല.

വിജയ് ദേവരകൊണ്ടയുടെ മിക്ക സിനിമകളുടെ റിലീസ് സമയത്തും ഒപ്പമഭിനയിക്കുന്ന നടിമാരുമായി ചേർത്ത് ​ഗോസിപ്പുകൾ വരാറുണ്ട്. മറുവശത്ത് നാ​ഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ സമാന്ത തയ്യാറായിട്ടില്ല. മയോസിറ്റിസിന്റെ ചികിത്സയിലാണ് നടിയിപ്പോൾ.

More from Filmibeat

Read more about: vijay deverakonda samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X