ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം, കുറിപ്പ് വൈറല്‍, ചര്‍ച്ചയാക്കി ആരാധകര്‍

ഉപ്പും മുളകും സംപ്രേഷണം നിര്‍ത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ പ്രമോ വരുന്നത് നിലച്ചതോടെയായിരുന്നു ചര്‍ച്ചകള്‍ സജീവമായത്. ചക്കപ്പഴത്തിന് ഗംഭീര സ്വീകരണം ലഭിക്കുകയും ഉപ്പും മുളകും നിര്‍ത്തിവെക്കുകയും ചെയ്തതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഫാന്‍സ് ഗ്രൂപ്പികളില്‍ നടക്കുന്നുണ്ട്. നിരന്തരമായി ആരാധകര്‍ ഉപ്പും മുളകിനെക്കുറിച്ച് ചോദിച്ചതോടെയായിരുന്നു മറുപടിയുമായി ശ്രീകണ്ഠന്‍ നായരെത്തയത്. അദ്ദേഹത്തിന്റെ മറുപടിയില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല.

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

ഫ്ളവേഴ്‌സ് ചാനലിലേക്ക് സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തിരിച്ചുവന്നതോടെയാണ് ഉപ്പും മുളകും പതനത്തിലായത്. ചാനലും ഈ നീക്കത്തില്‍ സംതൃപ്തരാണ്, ചക്കപ്പഴം ഗംഭീരമായി മുന്നേറുന്നതില്‍ പ്രേക്ഷകരും തൃപ്തരാണെന്നാണ് ധാരണ തുടങ്ങിയ ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. ചക്കപ്പഴം ഇപ്പോള്‍ സൂപ്പറാണെന്ന് പറഞ്ഞും ചിലരെത്തിയിരുന്നു. ഉപ്പും മുളകുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ തുടര്‍ന്നുവായിക്കാം.

പ്രേക്ഷകര്‍ അറിയണം

പ്രേക്ഷകര്‍ അറിയണം

എല്ലാ ഉപ്പും മുളകും പ്രേക്ഷകർ അറിയാനെന്ന് പറഞ്ഞായിരുന്നു അഭിലാഷ് രവീന്ദ്രന്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉപ്പും മുളകിൻ്റെ തുടക്കം മുതൽ 1054 എപ്പിസോഡ് വരെ മികവാർന്ന സൗണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്ത Sound Engineer റെയും മികച്ച ക്യാമറ മാനെയും ചക്കപ്പഴത്തിൽ കൊണ്ട് വന്നത് എന്തിന്.? ഈ അടുത്തായി ഉപ്പും മുളകിൻ്റെ കളർ മങ്ങിയ നിലയിൽ ആക്കി പ്രേക്ഷകരിൽ വിരസത ഉണ്ടാക്കിയത് ആര്, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്.

നഷ്ടമാണെന്ന്

നഷ്ടമാണെന്ന്

ഉപ്പും മുളകിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന Investors പറയുന്നു ഞങ്ങൾക്ക് നഷ്ടമാണെന്ന് ഇങ്ങനെയൊരു അവസ്ത ഉണ്ടാക്കിയത് ആര്? തുടർച്ചയായി ഉപ്പും മുളകിൻ്റെ സീനുകളിൽ ക്യാമറമാനും അണിയറ പ്രവർത്തകരും വരാനുളള കാരണം പുറത്ത് നിന്ന് വന്ന ടീം കൊണ്ട് വന്ന കേടായ Out of focus ആകുന്ന ചണച്ചരട് വെച്ച് കെട്ടിയ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്തത് കൊണ്ടാണ് മറിച്ച് അപ്പുറത്ത് ചക്കപ്പഴത്തിൽ എല്ലാം മികവാർന്ന നിലയിൽ .

പകപോക്കല്‍

പകപോക്കല്‍

ഇങ്ങനെ ഉപ്പും മുളകിനെ തകർത്ത് ചക്കക്കൂട്ടാനെ പൊക്കാനുള്ള ചാനലിൻ്റെ കളികളും പകപോക്കലുമാണ് ഉപ്പും മുളകിൻ്റെ തകർച്ചയ്ക്ക് പിന്നിൽ എല്ലാ ഉപ്പും മുളകും ആരാധകർ വീണ്ടും അറിയാന്‍, ഉപ്പും മുളകും ടീം തിരിച്ചെത്തുന്നത് വരെ ഫ്ലവേഴ്സിൻ്റെയും 24 ന്യൂസിൻ്റെയും യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും Unsubscribe ചെയ്യുക. ഫ്ലവേഴ്സ് ചാനൽ വീടുകളിലെ സ്വീകര മുറിയിൽ നിന്ന് പൂർണ്ണമായും ഒഴുവാക്കുക.

Recommended Video

മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam
ചെയ്യേണ്ടത്

ചെയ്യേണ്ടത്

ഫ്ലവേഴ്സിൻ്റെയും 24 ൻ്റെയും മുഴുവൻ പരിപാടികൾ dislike കൊണ്ട് നിറയണം. (യൂട്യൂബിൽ വീഡിയോ പ്ലേ ചെയ്തിട്ട് പെട്ടെന്ന് തന്നെ pause ചെയ്തിട്ട് വേണം dislike അടിക്കാൻ ഒരു View പോലും പോകാൻ പാടില്ലാ) ഉപ്പും മുളകും ആരാധകർ 24 live ലും മറ്റ് എല്ലാ പരുപാടികളുടെ കമെൻ്റ് ബോക്സിലും ശക്തമായി പ്രതികരിക്കുക (പ്രതികരിക്കണ്ട രീതി നിങ്ങൾ സ്വയം തിരഞ്ഞെടുക്കാം) ഉപ്പും മുളകും ഇല്ലാത്ത പാറുക്കുട്ടി ഇല്ലാത്ത ഫ്ലവേഴ്സ് ചാനൽ ഞങ്ങൾക്ക് വേണ്ട. എത്രയും വേഗം പൂവിനെ വാട്ടി ചക്കയെ വെട്ടിക്കീറണമെന്നുമായിരുന്നു കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X