'​ശ്രുതി നാ​ഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; ​റിപ്പോർട്ടുകൾ

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു നടൻ നാഗചൈതന്യയുടേയും നടി സമാന്തയുടേയും വിവാഹമോചനം. സൗഹൃദത്തിൽ തുടങ്ങി ഒടുവിൽ പ്രണയത്തിലേക്കെത്തിയ ഇവര്‍ 2017ല്‍ വിവാഹിതരാവുകയായിരുന്നു. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞതായി ഇരുവരും പ്രഖ്യാപിച്ചത്.

സോഷ്യല്‍മീഡിയയിലൂടെയായാണ് ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്നറിയിച്ചിരുന്നത്. വിവാഹജീവിതം അവസാനിപ്പിച്ചുവെങ്കിലും സൗഹൃദം എന്നെന്നും തുടരുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

Naga Chaitanya Shruti Haasan, Shruti Haasan news, Shruti Haasan family, Shruti Haasan photos, Shruti Haasan, നാഗ ചൈതന്യ ശ്രുതി ഹാസൻ, ശ്രുതി ഹാസൻ വാർത്തകൾ, ശ്രുതി ഹാസൻ കുടുംബം, ശ്രുതി ഹാസൻ ചിത്രങ്ങൾ, ശ്രുതി ഹാസൻ

ശേഷം അടുത്തിടെ നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന രീതിയിൽ ഗോസിപ്പ് വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

എന്നാൽ ഇത്തരം വാർത്തകൾ പരത്തുന്നത് നാഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനായി മുൻഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ ടീം നടത്തുന്ന ശ്രമമാണെന്നുള്‍പ്പെടെ നാഗചൈതന്യയുടെ ആരാധകർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയുമുണ്ടായി. ഈ വിഷയത്തിൽ രൂക്ഷമായ പ്രതികരണവുമായി സമാന്തയും എത്തിയിരുന്നു.

ട്വിറ്ററിലൂടെയാണ് ഇത്തരം കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത പ്രതികരിച്ചത്. 'പെൺകുട്ടിക്കെതിരെയുള്ള ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാലോ അത് പെൺകുട്ടി ഉണ്ടാക്കിയത് എന്നാകും. ഒന്ന് പക്വതയിലേക്കെത്തൂ. ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കി മുന്നോട്ടൂപോകൂ' എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്.

വിവാഹമോചനത്തിന് പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും സാമന്ത നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്‌ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെയാണ്. സാമന്തയും ഇതിനോട് പ്രതികരിക്കുകയുണ്ടായി.

സാമന്തയുമായി അടുക്കും മുമ്പ് തെന്നിന്ത്യൻ നിട ശ്രുതി ഹാസനുമായി നാ​ഗ ചൈതന്യ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ബന്ധം തകർന്ന ശേഷമാണ് നാ​ഗചൈതന്യ സാമന്തയെ കണ്ടെത്തിയത് എന്നാണ് അന്ന് വാർത്തകൾ വന്നത്.

ഇരുവരും പ്രണയം പറയാതെ പറയുന്ന തരത്തിൽ ആ സമയത്ത് ചില ട്വീറ്റുകളും നടത്തിയിരുന്നു. അതെല്ലാം അടുത്തിടെ ആരാധകർ വീണ്ടും കുത്തിപ്പൊക്കിയിരുന്നു. വിവാഹത്തിലേക്ക് അടുക്കും മുമ്പാണ് ചില കാരണങ്ങളാൽ ശ്രുതിയും നാ​ഗചൈതന്യയും വേർപിരിഞ്ഞത് എന്നാണ് റിപ്പോർട്ട്.

Naga Chaitanya Shruti Haasan, Shruti Haasan news, Shruti Haasan family, Shruti Haasan photos, Shruti Haasan, നാഗ ചൈതന്യ ശ്രുതി ഹാസൻ, ശ്രുതി ഹാസൻ വാർത്തകൾ, ശ്രുതി ഹാസൻ കുടുംബം, ശ്രുതി ഹാസൻ ചിത്രങ്ങൾ, ശ്രുതി ഹാസൻ

പ്രേമം തെലുങ്ക് റീമേക്കിൽ ശ്രുതി ഹാസനും നാ​ഗ ചൈതന്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. നാ​ഗചൈതന്യയുടെ മുൻകാല പ്രണയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ പൊതുവെ ശ്രുതിയുടെ പേര് ചർച്ച ചെയ്യപ്പെടാറില്ല. ശ്രുതി ഹാസൻ ഇപ്പോൾ ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ്. ഡല്‍ഹിസ്വദേശിയായ ശാന്തനു ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്.

ലണ്ടന്‍ സ്വദേശിയായ നടന്‍ മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസന്‍ പ്രണയത്തിലായിരുന്നു. നാല് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കി കുറച്ച് നാളുകള്‍ക്ക് മുമ്പ് മൈക്കിള്‍ രംഗത്ത് വന്നിരുന്നു.

ശ്രുതിയുടെ ജനനത്തിന് ശേഷമാണ് കമല്‍ ഹാസനും സരികയും വിവാഹിതരാകുന്നത്. 16 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2004ല്‍ ഇവര്‍ ഓദ്യോഗികമായി വേര്‍പിരിഞ്ഞു. മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളിവിട്ടില്ലെന്ന് ശ്രുതി അടുത്തിടെ പറഞ്ഞിരുന്നു.

മാത്രവുമല്ല അവര്‍ വ്യത്യസ്തമായ ജീവിതം നയിക്കുന്നതില്‍ തനിക്ക് ആവേശം ഉണ്ടായിരുന്നുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഇതേക്കുറിച്ച് സംസാരിച്ചത്.

'എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. രണ്ടുപേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു.'

'മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടുപേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്' എന്നാണ് ശ്രുതി പറഞ്ഞത്.

Read more about: naga chaitanya shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X