'ഹോട്ടലിലുള്ള താമസം അവസാനിപ്പിച്ചു'; വിവാഹമോചനത്തിന്റെ മൂന്നാം വർഷം സ്വപ്നഭവനം സ്വന്തമാക്കി നാ​ഗചൈതന്യ!

സാമന്തയുമായി വേർപിരിഞ്ഞ് ഏകദേശം മൂന്ന് വർഷത്തിനോട് അടുക്കുമ്പോഴാണ് നാ​ഗചൈതന്യ പുതിയ വീട് വാങ്ങിയതെന്നാണ് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത്. വിവാഹശേഷം ജൂബിലി ഹിൽസിലെ വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു ചായിയും സാമന്തയ

ലാല്‍ സിങ് ഛദ്ദയിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് തെലുങ്ക് താരം നാഗചൈതന്യ. മികച്ച അഭിപ്രായമാണ് നാഗചൈതന്യയുടെ പ്രകടനത്തിന് ലഭിച്ചത്. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി തെലുങ്കിൽ നല്ലൊരു ഹിറ്റ് ഉണ്ടാക്കാൻ നാ​ഗചൈതന്യയ്ക്ക് സാധിച്ചിട്ടില്ല.

2022ൽ പുറത്തിറങ്ങിയ താങ്ക്യുവാണ് ഏറ്റവും അവസാനം നാ​ഗചൈതന്യ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. വിവാഹമോചനത്തിന് ശേഷം നാ​ഗചൈതന്യയുടെ കരിയർ താഴേക്കാണ് പോയത്.

എന്നാൽ മുൻ ഭാര്യ സാമന്ത റൂത്ത് പ്രഭു കൂടുതൽ ശോഭിക്കപ്പെട്ടതും നായിക എന്ന നിലയിൽ സ്വന്തം തോളിൽ സിനിമകൾ താങ്ങി തിയേറ്ററിൽ എത്തിക്കാനും സാമന്ത ശ്രമിച്ച് തുടങ്ങിയത് വിവാഹമോചനത്തിന് ശേഷമാണ്. അവയിൽ മിക്ക ശ്രമങ്ങളും വിജയം കാണുകയും ചെയ്തു.

Naga Chaitanya New Home, Naga Chaitanya news, Naga Chaitanya family, Naga Chaitanya wife, നാഗ ചൈതന്യ പുതിയ വീട്, നാഗ ചൈതന്യ വാർത്ത, നാഗ ചൈതന്യ കുടുംബം, നാഗ ചൈതന്യ ഭാര്യ

ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ആശിച്ച് മോഹിച്ച് നാ​ഗചൈതന്യ സ്വന്തമായി ഒരു ഭവനം വാങ്ങിയെന്ന റിപ്പോർട്ടാണ് തെലുങ്കിൽ നിന്നും വരുന്നത്. സാമന്തയുമായി വേർപിരിഞ്ഞ് ഏകദേശം മൂന്ന് വർഷത്തിനോട് അടുക്കുമ്പോഴാണ് നാ​ഗചൈതന്യ പുതിയ വീട് വാങ്ങിയതെന്നാണ് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത്.

വിവാഹശേഷം ജൂബിലി ഹിൽസിലെ വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു ചായിയും സാമന്തയും. പിന്നീട് 2020ൽ ദമ്പതികൾ വേർപിരിയാനും വിവാഹമോചനം ഫയൽ ചെയ്യാനും തീരുമാനിച്ചതിനെ തുടർന്ന് നാ​ഗചൈതന്യ വീട്ടിൽ നിന്ന് മാറി.

ശേഷം പിതാവ് നാ​ഗാർജുനയ്ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലാണ് നാ​ഗചൈതന്യ താമസിച്ച് വന്നിരുന്നത്. ഇപ്പോഴിതാ ഒടുവിൽ അദ്ദേഹം തന്റെ സ്വപ്ന ഭവനം സ്വന്തമാക്കിയെന്നും വീട് തന്റെ പേരിൽ വാങ്ങുന്നതിനുള്ള ചെക്ക് കൈമാറിയെന്നുമെല്ലാമാണ് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത്.

സിയസാറ്റ് ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച് നാഗചൈതന്യ കുറച്ചുനാൾ മുമ്പ് വീട് വാങ്ങിയിരുന്നുവെങ്കിലും അതിന്റെ ജോലികൾ പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു. വീടിന്റെ പണികൾ നടക്കുമ്പോൾ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നു നടൻ. റിപ്പോർട്ട് അനുസരിച്ച് ചൈതന്യ തന്റെ പുതിയ വീട്ടിലേക്ക് ഔദ്യോഗികമായി താമസം മാറി.

നാ​ഗചൈതന്യയുമായുള്ള വിവാഹശേഷം ഇരുവരും താമസിച്ചിരുന്ന വീട് സാമന്ത വാങ്ങിയതാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വീടിന്റെ വിപണി മൂല്യത്തേക്കാൾ ഉയർന്ന തുകയാണ് സാമന്ത വീടിനായി നൽകിയതെന്ന് നിർമ്മാതാവ് മുരളി മോഹൻ പറഞ്ഞരുന്നു.

ഇരുവരും വേർപിരിയാൻ തീരുമാനിച്ചപ്പോൾ വീട് വിറ്റതായും വെളിപ്പെടുത്തി. വീടിനായി സാമന്ത 100 കോടി രൂപ നൽകിയതായും അക്കാലത്തെ ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു.

Naga Chaitanya New Home, Naga Chaitanya news, Naga Chaitanya family, Naga Chaitanya wife, നാഗ ചൈതന്യ പുതിയ വീട്, നാഗ ചൈതന്യ വാർത്ത, നാഗ ചൈതന്യ കുടുംബം, നാഗ ചൈതന്യ ഭാര്യ

നാഗചൈതന്യ നായകനായെത്തുന്ന പുതിയ ചിത്രം കസ്റ്റ‍ഡിയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുക. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

രേവതിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ കൃതിയെത്തുക. നാഗചൈതന്യയുടെ ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടപ്പോൾ വൈറലായിരുന്നു ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

നാല് വർഷത്തെ ദാമ്പത്യ ബന്ധം സാമന്തയും നാ​ഗചൈതന്യയും അവസാനിപ്പിച്ചത് ആരാധകർക്ക് വളരെ ദുഖകരമായ വാർത്തയായിരുന്നു. തെന്നിന്ത്യയിലെ ഇഷ്ടജോഡികളുടെ വേർപിരിയൽ കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. വിവാഹമോചനത്തിനുള്ള കാരണം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല ഇരുവരും.

എന്നാൽ വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്നാണ് നാ​ഗചൈതന്യയുടെ അച്ഛനും നടനുമായ നാ​ഗാർജുന മുമ്പൊരിക്കൽ പറഞ്ഞത്. 'നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാൽ അദ്ദേഹത്തിന് എന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു.'

'നാല് വർഷം ഒരുമിച്ച് ജീവിച്ചവരാണവർ. നല്ല അടുപ്പമായിരുന്നു. 2021ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല' എന്നാണ് നാഗാർജുന പറഞ്ഞത്.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X